
കണ്ണൂര്: കൊറോണ വൈറസ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആശുപത്രി വിട്ടു. കൊറോണ വൈറസിനൊപ്പം കടുത്ത ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 20നാണ് ജയരാജനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അതേസമയം വീട്ടിലേക്ക് മടങ്ങിയാലും ഒരു മാസം അദ്ദേഹം നിരീക്ഷണത്തിൽ തുടരുന്നതാണ്. കൊറോണ വൈറസ് ഭേദമായെങ്കിലും രോഗ പ്രതിരോധ ശേഷി വീണ്ടെടുക്കാൻ സമയം വേണ്ടി വരുമെന്നതിനാൽ ഐസൊലേഷൻ തുടരണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
രക്തത്തിൽ പഞ്ചസാരയുടെ അളവും ഉയർന്നതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. കഴിഞ്ഞ ആഴ്ചയോടെ ആരോഗ്യനില മെച്ചപ്പെട്ടു തുടങ്ങിയിരുന്നു. കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് നിന്നും വിദഗ്ധസംഘം എത്തിയാണ് ജയരാജന് ചികിത്സ ഉറപ്പാക്കിയത്.
Post Your Comments