Latest NewsKeralaNewsCrime

ട്രെയിനിൽ കവർച്ച ശ്രമം; ഒരാൾ അറസ്റ്റിൽ

ക​ണ്ണൂ​ര്‍: ഏ​റ​നാ​ട് എ​ക്സ്പ്ര​സി​ല്‍ ക​വ​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യു​വാ​വി​നെ റെ​യി​ല്‍​വേ പൊ​ലീ​സ്​ അറസ്റ്റ് ചെയ്തിരിക്കുന്നു. സംഭവത്തിൽ മ​ട്ട​ന്നൂ​ര്‍ സ്വ​ദേ​ശി​ മു​ഹ​മ്മ​ദ് ഷ​ഹീ​റി​നെ​ റെ​യി​ല്‍​വേ പൊ​ലീ​സും റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്സും ചേ​ര്‍​ന്ന് പി​ടി​കൂ​ടിയിരിക്കുന്നത്​. ജ​നു​വ​രി 31ന് ​കോ​ഴി​ക്കോ​ട് നി​ന്ന്​ കാ​സ​ര്‍​കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഡോ. ​മു​ഹ​മ്മ​ദ് ബാ​സി​ലി​െന്‍റ ബാ​ഗി​ല്‍​നി​ന്ന്​ മൊ​ബൈ​ല്‍ ഫോ​ണും 22,000 രൂ​പ​യും എ.​ടി.​എം കാ​ര്‍​ഡും ക​ള​വു​ചെ​യ്ത കേ​സി​ല്‍ലാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തൃ​ക്ക​രി​പ്പൂ​ര്‍ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് മൊ​ബൈ​ല്‍ ഫോ​ണും പ​ണ​മ​ട​ങ്ങി​യ പ​ഴ്സും ന​ഷ്​​ട​പ്പെ​ട്ട കാ​ര്യം ഡോ​ക്ട​ര്‍ അറിയുകയുണ്ടായത്. ത​ല​ശ്ശേ​രി​ക്കും പ​യ്യ​ന്നൂ​രി​നും ഇ​ട​യി​ലാ​ണ് ക​ള​വ് ന​ട​ന്ന​തെ​ന്ന് ഡോ​ക്ട​ര്‍ റെ​യി​ല്‍​വേ പൊ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ വ്യക്തമാക്കി. തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഷ​ഹീ​ര്‍ അറസ്റ്റിൽ ആയത്. മാ​ഹി​യി​ല്‍​നി​ന്ന്​ ടി​ക്ക​റ്റെ​ടു​ക്കാ​തെ​യാ​ണ് ഷ​ഹീ​ര്‍ ട്രെ​യി​നി​ല്‍ ക​യ​റി​യ​തെ​ന്നും ക​ണ്ണൂ​രാ​ണ് ഇ​റ​ങ്ങി​യ​തെ​ന്നും റെ​യി​ല്‍​വേ പൊ​ലീ​സ് എ​സ്.​ഐ പി. ​ന​ളി​നാ​ക്ഷ​ന്‍ പ​റ​ഞ്ഞു . കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ്​ ചെ​യ്ത് ക​ണ്ണൂ​ര്‍ സ​ബ്​ ജയിലിൽ അടച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button