KeralaLatest NewsNewsIndiaInternational

40 കോടി 84 ലക്ഷം രൂപ ചിലവാക്കി അമേരിക്കയിലെ ഫുട്ബോൾ മത്സരത്തിൽ കർഷക സമരത്തിന്റെ പരസ്യം; വസ്തുതകൾ നിരത്തി ശങ്കു ടി ദാസ്

കർഷക സമരത്തിനു പൊടുന്നനെ വന്നു ചേർന്ന ആഗോള പിന്തുണയ്ക്ക് പിന്നിൽ യാതൊരു ഗൂഡലോചനയും ഇല്ല കെട്ടോ...

അമേരിക്കയിലെ വാർഷിക നാഷണൽ ഫുട്ബാൾ ലീഗ് ചാമ്പ്യൻഷിപ് മത്സരം ആയ ‘സൂപ്പർ ബൗളിന്’ ഇടയ്ക്കുള്ള കൊമേർഷ്യൽ സ്ലോട്ടിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യയിലെ കർഷക സമരത്തിന്റെ പരസ്യത്തിനെതിരെ ശങ്കു ടി ദാസ്. 40 കോടി 84 ലക്ഷം രൂപ ചിലവാക്കി നടത്തുന്ന ഈ പരസ്യത്തിന് പിന്നിൽ ആരെന്ന ചോദ്യമുയരുകയാണ്. ഇത്രയധികം കോടികൾ ചിലവാക്കിയിട്ടും പിന്നിൽ ഗൂഢാലോചനയൊന്നുമില്ലെന്ന് പറയുന്നവരെ പരിഹസിക്കുകയാണ് ശങ്കു ടി ദാസ്. അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിങ്ങനെ:

അമേരിക്കയിലെ വാർഷിക നാഷണൽ ഫുട്ബാൾ ലീഗ് ചാമ്പ്യൻഷിപ് മത്സരം ആയ ‘സൂപ്പർ ബൗളിന്’ ഇടയ്ക്കുള്ള കൊമേർഷ്യൽ സ്ലോട്ടിൽ ഇന്ത്യയിലെ കർഷക സമരത്തിന്റെ 30 സെക്കന്റ് പരസ്യം!! അമേരിക്കയിലെ ഏറ്റവും പ്രചാരമുള്ള റഗ്ബി മത്സരം ആണ് സൂപ്പർ ബൗൾ. നമ്മൾ ഫുട്ബാൾ എന്ന് വിളിക്കുന്ന കളിയേ ‘സോക്കർ’ എന്ന് വിളിക്കുന്ന അമേരിക്കക്കാർ മറ്റ് രാജ്യങ്ങൾ ഗ്രിഡിറോൺ അഥവാ റഗ്ബി എന്നൊക്കെ വിളിക്കുന്ന കളിയെ ആണ് ‘അമേരിക്കൻ ഫുട്ബാൾ’ എന്ന് വിളിക്കുന്നത്. ആ കളിയിലെ ഏറ്റവും കേമൻമാർ ആയ 32 ടീമുകൾ മാറ്റുരയ്ക്കുന്ന അമേരിക്കൻ നാഷണൽ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിന്റെ അവസാന മത്സരമാണ് സൂപ്പർ ബൗൾ.

Also Read:തീവ്രവാദ വിമുക്തമായ ഒരു പ്രദേശമാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും ആഗ്രഹിക്കുന്നത്; പ്രധാനമന്ത്രി

1967 മുതൽ മുടങ്ങാതെ ഫെബ്രുവരിയുടെ ആദ്യ ഞായറാഴ്ച അരങ്ങേറുന്ന സൂപ്പർ ബൗൾ മത്സരം 100 മില്യൺ ആളുകളാണ് വീക്ഷിക്കുന്നത്. ആ മത്സരത്തിന്റെ ഹാഫ് ടൈം എന്നാൽ ഒരു മണിക്കൂറോളം നീളുന്ന കൊമേർഷ്യൽ ബ്രേക്കാണ്. കഴിഞ്ഞ വർഷം 30 സെക്കന്റും 1 മിനിറ്റും നീണ്ട 70 പരസ്യങ്ങൾ അടക്കം ആകെ 46 മിനിറ്റ് ആയിരുന്നു സൂപ്പർ ബൗൾ ഹാൽഫ് ടൈം. ഈ വർഷത്തെ കഥയും വ്യത്യസ്തമല്ല. അതിൽ ഒരെണ്ണം ആയിരുന്നു 30 സെക്കന്റ് നീണ്ട ഇന്ത്യൻ കർഷക സമര പരസ്യം. സൂപ്പർ ബൗളിൽ ഇങ്ങനെയൊരു പരസ്യം കൊടുക്കാനുള്ള ചിലവ് ഊഹിക്കാമോ? 2019ൽ അത് 5.3 മില്യൺ ഡോളർ ആയിരുന്നു. 2020ൽ 5.6 മില്യൺ ഡോളർ അഥവാ 56 ലക്ഷം ഡോളർ അഥവാ 40,84,85,840 ഇന്ത്യൻ രൂപ. കഴിഞ്ഞ വർഷത്തെ കാര്യമാണ് പറയുന്നത്. ഈ വർഷം അത് വാർഷിക വർദ്ധനവ് ഒന്നും കൂടാതെ അതേ സംഖ്യ തന്നെ ആയിരുന്നു എന്ന് കണക്കാക്കിയാൽ പോലും 40 കോടി 84 ലക്ഷം രൂപ ചിലവാക്കിയാണ് “ആരോ ചിലർ” അമേരിക്കൻ സൂപ്പർ ബൗളിൽ ‘ഇന്ത്യയിൽ അനീതി നടക്കുന്നു. അതിനെതിരെ പ്രതികരിക്കാൻ ലോകത്തിനു മുഴുവൻ ബാധ്യതയുണ്ട്.’ എന്ന സന്ദേശത്തോടെ കർഷക സമര പരസ്യം കൊടുത്തത് എന്ന്!

Aso Read:‘പ്രധാനമന്ത്രി മോദിയുടെ കണ്ണുകളില്‍ കണ്ണുനീര്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ചേംബറില്‍ വച്ച് കാണണമെന്ന് എനിക്ക് തോന…

പക്ഷെ കർഷക സമരത്തിനു പൊടുന്നനെ വന്നു ചേർന്ന ആഗോള പിന്തുണയ്ക്ക് പിന്നിൽ യാതൊരു ഗൂഡലോചനയും ഇല്ല കെട്ടോ. അന്താരാഷ്ട്ര സെലിബ്രിറ്റികൾ ഒക്കെ ആരും സ്പോൺസർ ചെയ്യാതെയും സ്വയമേവ തോന്നിയും കർഷക ബില്ലുകൾ വായിച്ചു മനസിലാക്കിയും ഇന്ത്യക്കെതിരെ ട്വീറ്റ്‌ ചെയ്യുകയാണ്. സമരത്തിന് ഫണ്ടർമാരോ പ്രമോട്ടർമാരോ ആയി ആരുമില്ല തന്നെ. എല്ലാ ആസൂത്രണവും പാവപ്പെട്ട കർഷകർ സ്വയം ചെയ്യുകയാണ്. അങ്ങനെ വിശ്വസിച്ചു ചാച്ചിയുറങ്ങിക്കോളൂ നിഷ്കളങ്കർ. എൻ.ബി: ഇനി പ്രതി വർഷം 20 ബില്യൺ ഡോളർ (1.5 ലക്ഷം കോടി രൂപ) റെവന്യൂ ജനറേറ്റ് ചെയ്യുന്ന അമേരിക്കൻ നാഷണൽ ഫുട്ബാൾ ലീഗിന് 30 സെക്കന്റ് പരസ്യം ചെയ്യാൻ കർഷകരുടെ 40 കോടി കിട്ടിയിട്ട് വേണമല്ലോ എന്ന് ചോദിച്ചുള്ള മണ്ടന്മാരുടെ വരവാണ്. റിഹാനയുടെ കാര്യത്തിൽ അതായിരുന്നല്ലോ ലൈൻ. ഒട്ടും മുഷിയില്ല്യ.

https://www.facebook.com/sankutdas/posts/10158269856037984

shortlink

Related Articles

Post Your Comments

Related Articles


Back to top button