ന്യൂഡല്‍ഹി : പതിനഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശത്തും കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണവും ക്രമാതീതമായി കുറയുന്നുണ്ട്. കഴിഞ്ഞ അഞ്ച് ആഴ്ചയായി കോവിഡ് മരണങ്ങളില്‍ 55 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. രാജ്യത്ത് കോവിഡ് കുറയുന്നതിന്റെ ശുഭ സൂചനയാണ് ഇതെന്നും കേന്ദ്രം വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോവിഡ് മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം മുന്‍ കരുതലുകള്‍ തുടരേണ്ടത് പ്രധാനമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Post Your Comments