Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ആറു വയസ്സുകാരനെ നരബലിക്ക് വിധേയയാക്കിയ മദ്രസാദ്ധ്യാപികയുടെ തീവ്രമതസംഘടനാ ബന്ധങ്ങൾ അന്വേഷിക്കണം; സന്ദീപ് വാര്യർ

ഇത്തരം അന്ധവിശ്വാസക്കൊലകൾക്ക് ആരെങ്കിലും പ്രേരണ നൽകുന്നുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്

പാലക്കാട് പുതുപ്പള്ളിയിൽ അള്ളാഹുവിൻ്റെ പ്രീതിക്കായി ഉമ്മ മകനെ കഴുത്തറത്ത് ബലി നൽകിയ സംഭവം ഞെട്ടലോടെയാണ് കേരളം സമൂഹം കേട്ടത്. അന്ധവിശ്വാസങ്ങളെ പിന്തുടരുന്ന മദ്രസാദ്ധ്യാപിക കൂടിയായ ഉമ്മയുടെ തീവ്രമതസംഘടനാ ബന്ധങ്ങൾ ഇക്കാര്യത്തിൽ അന്വേഷണ വിധേയമാക്കണം എന്ന് ബിജെപി വക്താവ് സന്ദീപ്  വാര്യർ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം .

പോസ്റ്റ് പൂർണ്ണ രൂപം

പാലക്കാട് പുതുപ്പള്ളിത്തെരുവിൽ അള്ളാഹുവിൻ്റെ പ്രീതിക്കായി ഉമ്മ മകനെ കഴുത്തറത്ത് ബലി നൽകിയ സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് . ആറു വയസ്സുകാരൻ ആമിലിനെ നരബലിക്ക് വിധേയയാക്കിയ മദ്രസാദ്ധ്യാപിക കൂടിയായിരുന്ന ഉമ്മ ഷാഹിദയുടെ തീവ്രമതസംഘടനാ ബന്ധങ്ങൾ കൂടി അന്വേഷണ വിധേയമാക്കണം . ഇത്തരം അന്ധവിശ്വാസക്കൊലകൾക്ക് ആരെങ്കിലും പ്രേരണ നൽകുന്നുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്. നരബലിക്ക് വിധേയനാക്കപ്പെട്ട കുരുന്ന് ആമിലിന് കണ്ണീർ പ്രണാമം . വലിയ സാമൂഹിക നവോത്ഥാനം നടന്നു എന്നവകാശപ്പെടുന്ന കേരളത്തിൽ നടന്ന നരബലി സംബന്ധിച്ച് മലയാളി സമൂഹം പാലിക്കുന്ന മൗനം ലജ്ജാവഹമാണ് .

read also:സച്ചിന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കെതിരെ ആഞ്ഞടിച്ച് നടന്‍ നസറുദ്ദീന്‍ ഷാ

https://www.facebook.com/Sandeepvarierbjp/posts/256890175798566

shortlink

Related Articles

Post Your Comments

Related Articles


Back to top button