ചങ്ങനാശേരി: പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി 26 കാരന്‍. സംഭവത്തില്‍ കങ്ങഴ കാരമല പാണ്ടിയാംകുളത്ത് താഹയെ (26) കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ പ്രതി കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതയാണ് പോലീസ് കണ്ടെത്തല്‍.
Read Also: കേരളത്തിൽ നോട്ടമിട്ട് ഗുലാം നബി ആസാദ്; കരുക്കള്‍ നീക്കി മുതിര്‍ന്ന നേതാക്കൾ
സംഭവം ശ്രദ്ധയില്‍പെട്ട കുട്ടിയുടെ അമ്മയാണ് ചൈൽഡ് ലൈനിലും കറുകച്ചാല്‍ പോലീസിലും പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കി പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Post Your Comments