ന്യൂഡല്‍ഹി : കത്വ-ഉന്നാവോ കേസിന്റെ പേരില് മുസ്ലിം യൂത്ത് ലീഗ് നടത്തിയ ഫണ്ട് വെട്ടിപ്പ് പുതിയ വഴിത്തിരിവില്‍ . പിരിച്ചെടുത്ത പണം കേസ് നടത്തിപ്പിനായി ചെലവഴിച്ചു എന്ന ലീഗ് നേതാക്കളുടെ വാദം അഭിഭാഷകര്‍ തള്ളി. കേരളത്തില് നിന്ന് കേസ് നടത്തിപ്പിനായി ആരെങ്കിലും പണം പിരിച്ചു എന്നത് ആശ്ചര്യജനകമാണ്. പണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല.
ജമ്മു ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് താന് പൂര്ണമായും സൗജന്യമായാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുബീന് ഫറൂഖി എന്ന അഭിഭാഷകന് ഈ കേസ് നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ദീപികാ സിങ് പറഞ്ഞു. കേരളത്തില് നിന്നും കേസ് നടത്തിപ്പിനായി ഒരുരൂപ പോലും ലഭിച്ചിട്ടില്ലെന്ന് കത്വയിലെ ഇരയുടെ അഭിഭാഷകയായ ദീപികാ സിങ് രജാവത്ത് പറഞ്ഞു.
അതേസമയം ദീപിക സിങ് രജാവത്തിന്റെ ശബ്ദരേഖയ്ക്ക് മറുപടിയുമായി യൂത്ത് ലീഗ്. അഭിഭാഷകന്‍ മുബീന്‍ ഫാറൂഖി മുഖേനയാണ് ദീപിക പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വക്കാലത്ത് ഏറ്റെടുത്തത്. ഇതിനു തെളിവായി അവര്‍ വക്കാലത്ത് ചോദിക്കുന്നതിന്റെ ശബ്ദരേഖയും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ.സുബൈര്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു.ഫണ്ട് കൈമാറ്റവുമായി ബന്ധപ്പെട്ട് ബാങ്ക് സ്റ്റേറ്റ്മെന്റ് ഹാജരാക്കാന്‍ തയാറാണെന്നും യൂത്ത് ലീഗ് വ്യക്തമാക്കി.
രണ്ട് തവണ മാത്രമാണ് ഹാജരായത്. തുടര്‍ന്ന് കുടുംബത്തിന്റെ ആവശ്യ പ്രകാരമാണ് അവര്‍ പിന്‍മാറി. തുടര്‍ന്നാണ് മുബീന്‍ ഫറൂഖി കേസ് ഏറ്റെടുത്തതെന്നും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ പറഞ്ഞു. ദീപിക സിങ് രജാവത്തിന് പണം കൊടുത്തൂവെന്ന് ആരോടും പറഞ്ഞിട്ടില്ല. ദീപികയ്ക്ക് മൂബീന്‍ ഫറൂഖിയെ അറിയില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ല.
കേസിന്റെ എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ചത് മുബീന്‍ ഫാറൂഖിയാണ്. അതിനാലാണ് കേസ് നടത്തിപ്പിന്റെ തുക മുബീന്‍ ഫാറൂഖിയെ ഏല്‍പിച്ചത്. ദീപികയെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും സുബൈര്‍ പറഞ്ഞു.’കേസില്‍ ദീപിക രണ്ട് തവണയാണ് ഹാജരായത്. പിന്നീട് അഡ്വ. മുബീന്‍ ഫാറൂഖി ഹാജരായി. ദീപികയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതാണ്. യൂത്ത് ലീഗ് ദേശീയ ട്രഷറര്‍ ഉള്‍പ്പെടുന്നവരുടെ ജോയിന്റ് അക്കൗണ്ടിലാണ് ഫണ്ട് വന്നത്. അദ്ദേഹം നിലവില്‍ അസുഖവുമായി ബന്ധപ്പെട്ട് വിശ്രമത്തിലാണ്.
തിരിച്ചെത്തിയാല്‍ ഉടന്‍ ബാങ്ക് സ്റ്റേറ്റ്മെന്റ് പുറത്തു വിടുമെന്നും സി.കെ സുബൈര്‍ പറഞ്ഞു. ദീപികയെ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് രാവിലെ അങ്ങനെയൊരു സ്റ്റേറ്റ്മെന്റ് വരാന്‍ കാരണം. പഠാന്‍കോട്ട് കോടതിയില്‍ കേസിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചത് മുബീന്‍ ഫാറൂഖിയാണെന്ന് അന്നത്തെ വാര്‍ത്തകളില്‍ കാണാം. അദ്ദേഹത്തെ അപമാനിക്കരുത്’- സുബൈര്‍ പറഞ്ഞു.പഠാന്‍കോട്ട് കോടതിയുടെ വിധിപ്പകര്‍പ്പും സുബൈര്‍ ഹാജരാക്കി.
ഇതില്‍ അഭിഭാഷകരില്‍ നാലാം പേരുകാരനാണ് മുബീന്‍ ഫാറൂഖി. യൂത്ത് ലീഗ് നേതാക്കള്‍ ഇദ്ദേഹത്തിനൊപ്പം പഠാന്‍കോട്ടിലെ കോടതി മുറ്റത്ത് മാധ്യമങ്ങളെ കാണുന്നതടക്കമുള്ള ചിത്രങ്ങളും പുറത്തുവിട്ടു.കേസുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളില്‍ നിന്ന് പിന്മാറണമെന്നും അത് കേസ് നടത്തിപ്പിനെ ബാധിക്കുമെന്നും സി.കെ സുബൈര്‍ ചൂണ്ടിക്കാട്ടി.
അതേസമയം മോദി സർക്കാരിനെതിരെ എന്ന രീതിയിൽ ഇന്ത്യയ്ക്കെതിരായി നടക്കുന്ന പല ആസൂത്രിത സമരങ്ങൾക്കും പിന്നിൽ ഇത്തരം പണപ്പിരിവും മറ്റും ഉണ്ടോ എന്നാണു അധികൃതർ പരിശോധിക്കുന്നത്. സംഭവത്തിൽ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. കത്വ കേസ് സംഭവം നടന്നു മൂന്നു മാസത്തിനു ശേഷമായിരുന്നു വിവാദം ആയത്. ഇത് ബിജെപിക്കെതിരെ പാകിസ്ഥാനും ചേർന്നുള്ള ഗൂഢാലോചന ആണെന്ന് പലയിടത്തുനിന്നും ആരോപണം ഉണ്ടായിരുന്നു. കൂടാതെ ഇതിന്റെ മുൻ നിരയിൽ നിന്ന ആളിനെതിരെ ലൈംഗിക പീഡനക്കേസും മറ്റും ഉണ്ടായി.
Post Your Comments