Latest NewsKeralaNewsIndia

കത്വ ബലാത്സംഗ കേസിൽ കുടുംബത്തിന് നിയമസഹായം ഒരുക്കുന്നതിനായി കേരളത്തിൽ നിന്നും പണം ലഭിച്ചിട്ടില്ലെന്ന് അഭിഭാഷക

ന്യൂഡൽഹി: കത്വ ബലാത്സംഗ കേസിൽ കുടുംബത്തിന് നിയമസഹായം ഒരുക്കുന്നതിനായി കേരളത്തിൽ നിന്നും പണം ലഭിച്ചിട്ടില്ലെന്ന് അഭിഭാഷക ദീപിക സിംഗ് രജാവത്ത്. കത്വ കേസ് നടത്തിപ്പിനായി അഭിഭാഷകർ ആരും പണം വാങ്ങിയിട്ടില്ലെന്ന് ദീപിക പറഞ്ഞു.

Read Also : യു.​ഡി.​എ​ഫ് ഹർത്താൽ ഇന്ന് , പിന്തുണയുമായി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തിയും 

പബ്ലിക് പ്രോസിക്യൂട്ടറാണ് വിചാരണ കോടതിയിൽ കേസ് നടത്തുന്നത്. കത്വ അഭിഭാഷകർക്ക് 9,35,000 രൂപ നൽകിയെന്ന് യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞിരുന്നു. എന്നാൽ പണം നൽകിയെതന്ന് പറയുന്ന അഭിഭാഷകൻ മുബീൻ ഫറൂക്കിന് കേസ് നടത്തിപ്പിൽ യാതൊരു ബന്ധവുമില്ലെന്നും ദീപിക സിംഗ് വ്യക്തമാക്കി. പണം ലഭിച്ചെന്ന് പറയുന്നത് ആശങ്കാജനകമാണെന്നും ദീപിക പ്രതികരിച്ചു.

കത്വ കേസുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നടത്തിയ പണപ്പിരിവിൽ ക്രമക്കേട് നടന്നുവെന്ന ആരോപണം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ യൂത്ത്‌ലീഗ് നേതൃത്വം വാർത്താ സമ്മേളനം നടത്തി നൽകിയ വിശദീകരണത്തിലാണ് കത്വ കേസ് പെൺകുട്ടിയുടെ പിതാവിന് അഞ്ചു ലക്ഷം രൂപയും അഭിഭാഷകർക്ക് ഒൻപതര ലക്ഷത്തോളം രൂപയും നൽകിയ കാര്യം വിശദീകരിക്കുന്നത്.

കത്വ, ഉന്നാവോ പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാനായി സമാഹരിച്ച തുക കൈമാറാതെ യൂത്ത് ലീഗ് നേതാക്കൾ സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിച്ചെന്ന ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലമാണ് രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button