Latest NewsNewsIndiaMobile PhoneInternationalBusinessTechnology

തകർപ്പൻ ഫീച്ചറുകളുമായി ആന്‍ഡ്രോയിഡ് 12 ഉടൻ എത്തും

ആന്‍ഡ്രോയിഡ് 12 ഉടനെത്തുമെന്ന പ്രഖ്യാപനവുമായി ഗൂഗിള്‍. തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രം ആന്‍ഡ്രോയിഡ് 11 ലഭ്യമാക്കിയാണ് ഗൂഗിള്‍ പുതിയ വേര്‍ഷനിലേക്ക് കടന്നത്. ആന്‍ഡ്രോയിഡ് ബീറ്റ ഫീഡ് ബാക്ക് ആപ്ലിക്കേഷന് അപ്‌ഡേറ്റ് ലഭിച്ചതിന് ശേഷമാണ് അടുത്ത വേര്‍ഷന്‍ വരുന്നത് ഉറപ്പിച്ചത്.

Read Also :  ജീൻസിട്ട് കല്യാണ സാരി കയ്യിൽ പിടിച്ച് വധു ; പുതിയ വെഡിങ് ഫോട്ടോഷൂട്ട് വൈറൽ 

പുതിയ വേര്‍ഷന്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗൂഗിള്‍ ബീറ്റ പരിശോധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ചിലാണ് സാധാരണയായി ആന്‍ഡ്രോയിഡ് പുറത്തിറക്കുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡ് 11 പ്രിവ്യൂ പുറത്തിറങ്ങിയത് ഫെബ്രുവരിയിലായിരുന്നു. ആന്‍ഡ്രോയിഡ് ബീറ്റ ഫീഡ്ബാക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഒരു മെസ്സേജ് ലഭിക്കുന്ന രീതിയിലാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്.

മറ്റൊരു റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷം അവസാനത്തോടെ മാത്രമേ പുതിയ വേര്‍ഷന്‍ ലഭ്യമാകൂ എന്നാണ് പറയുന്നത്. എന്തായാലും മറ്റേത് ഫോണില്‍ ലഭ്യമാകുന്നതിലും മുന്‍പ് ഗൂഗിള്‍ പിക്‌സല്‍ ഫോണുകളിലാകും ആന്‍ഡ്രോയിഡ് 12 ലഭിക്കുന്നത്. മാത്രമല്ല ഗൂഗിള്‍ പിക്‌സല്‍ ഫോണുകളില്‍ ഐഒഎസ്സിലേതുപോലെ ഡബിള്‍ ടാപ്പ് ഓപ്ഷനും ലഭ്യമാക്കുന്നുണ്ട്. ചില സേവനങ്ങള്‍ ഫോണില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഡബിള്‍ ടാപ്പ് ഫീച്ചര്‍ ഉപയോഗിക്കാം.

നിലവില്‍ ചാറ്റ് ബബിള്‍സ്, ഡാര്‍ക്ക് മോഡ് ഷെഡ്യൂളിംഗ്, പ്രൈവസി പെര്‍മ്മിഷന്‍സ്, എയര്‍പ്ലെയിന്‍ മോഡ് വിത്തൗട്ട് ബ്ലൂട്ടൂത്ത്, 5 ജി സാങ്കേതി വിദ്യ എന്നിവയും ഗൂഗിളിന്‍റെ പണിപ്പുരയില്‍ ഒരുങ്ങുന്നുണ്ട്. പിക്‌സല്‍ ഫോണുകളിലും മോട്ടൊറോള, എല്‍ജി വെല്‍വെറ്റ് എന്നീ ഫോണുകളില്‍ മാത്രമാണ് ആന്‍ഡ്രോയിഡ് 11 ലഭ്യമാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button