KeralaLatest NewsNews

സ്ത്രീ സുരക്ഷാ; നിര്‍ഭയം മൊബൈല്‍ ആപ്പിന് വന്‍ പ്രചാരണം

സ്ത്രീ സുരക്ഷക്കായി പൊലീസ് തയാറാക്കിയ നിര്‍ഭയം മൊബൈല്‍ ആപ്പിന് വന്‍ പ്രചാരണം നൽകാനൊരുങ്ങി പൊലീസ്. സ്കൂളുകളും , റസിഡന്‍സ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജില്ലകള്‍ തിരിച്ച് കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ കൃത്യതയോടെ പൊലീസിന് എത്താനും സാധിക്കും.

നിര്‍ഭയം ആപ്പിലെ സഹായ ബട്ടണ്‍ അഞ്ചു സെക്കന്‍ഡ് തുടര്‍ച്ചയായി അമര്‍ത്തിയാല്‍ കണ്‍ട്രോള്‍ റൂമില്‍ അടുത്ത സെക്കന്‍ഡില്‍ മെസ്സേജ് എത്തുന്നതാണ്. കണ്‍ട്രോള്‍ റൂമില്‍ അപായ സിഗ്നല്‍ മുഴങ്ങും. മെസേജിനൊപ്പമുള്ള ഗൂഗിള്‍ മാപ്പ് ലൊക്കേഷന് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷന്‍, മൊബൈല്‍ യൂണിറ്റ് എന്നിവിടങ്ങളിലേക്ക് ഉടന്‍ സന്ദേശം കൈമാറും. അടിയന്തര പ്രാധാന്യത്തോടെ നടപടിയെടുക്കണമെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഫലത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ പൊലീസ് സ്ഥലത്തെത്തും.

ഓരോ ജില്ലയ്ക്കും ഓരോ കണ്‍ട്രോള്‍ റൂമുകളുണ്ട്. നിര്‍ഭയം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ ഫോണ്‍വച്ച് ഒരാള്‍ക്ക് ഏതു ജില്ലയില്‍നിന്നും സഹായം അഭ്യര്‍ഥിക്കാം. അതാത് ജില്ലയുടെ കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം എത്തുംവിധമാണ് ആപ്പ് ക്രമീകരിച്ചിരിക്കുകയാണ്. ഫോട്ടോ, വീഡിയോ എന്നിവ ഒറ്റ ക്ലിക്കിലൂടെ എടുത്തയക്കാനുള്ള ക്രമീകരണവുമുണ്ട്. ശബ്ദ സന്ദേശം അയക്കാനുള്ള ശ്രമത്തിനിടെ അക്രമി ഫോണ്‍ തട്ടിയെടുത്താലും സന്ദേശം ക്യാന്‍സല്‍ ചെയ്യാനാകില്ല. തല്‍സമയം ലഭിക്കുന്ന ദൃശ്യങ്ങളും മറ്റും പൊലീസിന് തെളിവാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button