Latest NewsNewsOmanGulf

ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഒമാന്‍റെ കര അതിര്‍ത്തികള്‍ അടച്ചിടാൻ തീരുമാനം

മസ്‌കറ്റ്: ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഒമാന്‍റെ കര അതിര്‍ത്തികള്‍ അടച്ചിടാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. റോഡ് മാര്‍ഗം വഴി എത്തുന്ന രാജ്യത്തിന് പുറത്തുള്ള സ്വദേശികളായ പൗരന്മാര്‍ ഏഴു ദിവസത്തെ ക്വാറന്‍റീന്‍ പാലിക്കണമെന്ന് സുപ്രീം കമ്മറ്റിയുടെ അറിയിപ്പില്‍ വ്യക്തമാക്കുകയുണ്ടായി. രാജ്യത്തെ കര അതിര്‍ത്തികള്‍ ഫെബ്രുവരി എട്ട് തിങ്കളാഴ്ച വൈകിട്ട് ആറ് മണി വരെ അടച്ചിടാനായിരുന്നു നേരത്തെ സുപ്രീം കമ്മറ്റി തീരുമാനിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. പുതിയ അറിയിപ്പ് ഉണ്ടാകുന്ന വരെ അതിർത്തികൾ അടച്ചിടും .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button