സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്റെ പരാമർശത്തിൽ പ്രതികരണവുമായി ശോഭ സുരേന്ദ്രൻ. ഭരണത്തിന്റെ അഞ്ചാം വർഷം വിശ്വാസികളെ അംഗീകരിക്കാതെ മുന്നോട്ടുപോകാനാവില്ല എന്ന് നിങ്ങൾക്ക് എങ്ങനെ മൈക്ക് കെട്ടി വിളിച്ചു പറയാൻ കഴിയുന്നതെന്ന് ശോഭ സുരേന്ദ്രൻ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം……………………………….
വിശ്വാസികളെ അംഗീകരിച്ചുകൊണ്ട് മാത്രമേ മുന്നോട്ടു പോകാനാകൂ എന്നും വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ പ്രായോഗികമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദൻ തുറന്നു സമ്മതിച്ചത് നന്നായി. വൈരുദ്ധ്യാത്മക ഭൗതികവാദവുമായി കേരളത്തിൽ ഏറ്റവും അധികം ചേർന്നുനിൽക്കുന്ന പാർട്ടിയാണ് സിപിഎം. പ്രത്യയശാസ്ത്രത്തിൽ നിന്നും മുൻനിലപാടുകളിൽ നിന്നുമുള്ള വൈരുധ്യവും സ്വർണ്ണം, ഡോളർ, തുടങ്ങിയ വസ്തുക്കളോടുള്ള ആസക്തിയിൽ അധിഷ്ഠിതമായ ഭൗതികവാദവുമായിരിക്കണം എന്ന് മാത്രം. നിലവിലെ സാഹചര്യത്തിൽ മറ്റാർക്കാണ് ഇക്കാര്യങ്ങളിൽ ഇവരോട് കിട നിൽക്കാൻ സാധിക്കുക.
വിശ്വാസികളെ അംഗീകരിക്കുന്നുവെന്ന് അവകാശപ്പെടുകയും ഭരണകൂട മുഷ്ടി കൊണ്ട് വിശ്വാസങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയും തങ്ങളുടെ വിശ്വാസങ്ങളെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നവർക്കെതിരെ കേസെടുക്കുകയും ചെയ്തത് ഇന്ത്യയിൽ അവശേഷിക്കുന്ന അവസാനത്തെ കമ്യൂണിസ്റ്റ് സർക്കാരാണ്. എന്നിട്ടും നിങ്ങൾക്കെങ്ങനെയാണ് ലജ്ജയില്ലാതെ ഭരണത്തിന്റെ അഞ്ചാം വർഷം വിശ്വാസികളെ അംഗീകരിക്കാതെ മുന്നോട്ടുപോകാനാവില്ല എന്നും മൈക്ക് കെട്ടി വിളിച്ചു പറയാൻ കഴിയുന്നത്?
https://www.facebook.com/SobhaSurendranOfficial/posts/2368621423261684
Post Your Comments