Latest NewsNewsIndia

മഞ്ഞുമല ഇടിഞ്ഞുണ്ടായ വന്‍ ദുരന്തത്തില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ

നിരവധി വീടുകള്‍ കുത്തിയൊലിച്ചു പോയി : ഡാം തകര്‍ന്നു

ന്യൂഡല്‍ഹി: മഞ്ഞുമല ഇടിഞ്ഞുണ്ടായ വന്‍ ദുരന്തത്തില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ, നിരവധി വീടുകള്‍ കുത്തിയൊലിച്ചു പോയി . 150 ഓളം തൊഴിലാളികളെ കാണാതായതായി റിപ്പോര്‍ട്ട് ഉണ്ട്. ഉത്തരാഖണ്ഡിലെ ചമോലിയിലാണ് മഞ്ഞുമല ഇടിഞ്ഞ് വന്‍ ദുരന്തം ഉണ്ടായിരിക്കുന്നത്. പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊയ സമീപത്തായിരുന്നു ഇന്ന് രാവിലെ പത്ത് മണിയോടെ പടുകൂറ്റന്‍ മഞ്ഞുമല
ഇടിഞ്ഞുവീണത്. കുത്തിയാെഴുകിയെത്തിയ വെളളത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി എന്നാണ് പ്രാഥമിക വിവരം. നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ദേശീയ ദുരന്തനിവാരണസേന സ്ഥലത്തെത്തിയിട്ടുണ്ട്. ആളപായമുണ്ടോ എന്ന് വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. മലകളും കയറ്റങ്ങളും നിറഞ്ഞ പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം തീര്‍ത്തും ദുഷ്‌കരമാണ്. പ്രദേശത്ത് കനത്ത മഴപെയ്യുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുവരെ ആളപായം റിപ്പോര്‍ട്ടുചെയ്തിട്ടില്ല.

Read Also : ‘അത് പടച്ചവനുള്ള ബലി തന്നെ’; മദ്രസ അധ്യാപികയായിരുന്ന ഷാഹിദ മകനെ കൊലപ്പെടുത്തിയത് ഇങ്ങനെ

അപകടത്തെ തുടര്‍ന്ന് ഋഷികേശിലും ഹരിദ്വാറിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെളളം കുത്തിയൊലിച്ച് എത്തിയതോടെ പല അണക്കെട്ടുകളും തുറന്നുവിട്ടു. നിരവധി നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. അളകനന്ദ നദിയുടെ തീരത്തുളളവരോടും ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദൗലിഗംഗയുടെ കരയിലുളള ഗ്രാമങ്ങള്‍ ദുരന്തനിരവാരണസേനയുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കുകയാണ്. അപകടത്തെത്തുടര്‍ന്ന് വന്‍തോതില്‍ വെളളം കുത്തിയൊലിച്ച് എത്തിയതോടെ അളകനന്ദ നദിയിലെ ജലവൈദ്യുതപദ്ധതിയോടനുബന്ധിച്ചുളള അണക്കെട്ട് തകര്‍ന്നു. ജലവൈദ്യുപദ്ധതിക്കും കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന 150 തൊഴിലാളികളെ കണാതായെന്നും വിവരമുണ്ട്. ഇവര്‍ക്കുവേണ്ടി തിരച്ചിലാരംഭിച്ചു. പ്രദേശത്ത് മിന്നല്‍ പ്രളയസാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലും ഗംഗാനദിയുടെ കരയിലുളളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button