“ഖാൽസാ ഖാലിസ്ഥാന്റേത്, കശ്മീർ പാകിസ്താന്റേത്” എന്ന മുദ്രാവാക്യം മുഴക്കി പാകിസ്ഥാനി യുവാവ് നടത്തിയ പ്രസംഗം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഖാലിസ്ഥാന് പാകിസ്ഥാനിലെ 22 കോടി ജനങ്ങളുടെ പിന്തുണയുണ്ടെന്ന് പാകിസ്ഥാനിലെ യുവ വിദ്യാർത്ഥി നേതാവായ ഷഹീർ സിയാൽവി നടത്തിയ പ്രസംഗമാണ് വിവാദമാകുന്നത്.
പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൻവാ പ്രവിശ്യയിൽ നടന്ന ഒരു റാലിയിൽ വെച്ചാണ് ഖാലിസ്ഥാന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് യുവനേതാവും പരിവാരങ്ങളും രംഗത്തെത്തിയത്. ഖാലിസ്ഥാൻ യാഥാർത്ഥ്യമാക്കാൻ ഒരുങ്ങുന്നതിന് പാകിസ്ഥാനിൽ നിന്നും 22 കോടി ജനങ്ങളുടെ പിന്തുണയുണ്ടെന്നും സധൈര്യം മുന്നോട്ട് പോകൂ എന്നും യുവാവ് പറയുന്നതിൻ്റെ വീഡിയോ പാകിസ്ഥാനിൽ നിന്ന് ട്വിറ്ററിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയാണ്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു സന്ദേശം എന്ന മുഖവുരയോടെയാണ് പ്രസംഗം ആരംഭിക്കുന്നത്. പാകിസ്ഥാനിലെ സ്റ്റേറ്റ് യൂത്ത് പാർലമെന്റിന്റെ പ്രസിഡന്റ് കൂടിയാണ് ഷഹീർ. ഖാലിസ്ഥാൻ രൂപീകരിക്കാൻ വേണ്ടി പ്രവർത്തിക്കും എന്ന ഭീഷണിയാണ് ഇയാൾ ഉന്നയിക്കുന്നത്. ഇന്ത്യയെ വിഭജിക്കുമെന്നും യുവനേതാവ് പറയുന്നു.
അസം, ഹൈദരാബാദ്, ജൂനാഗഡ്, കശ്മീർ എന്നിവയും സ്വതന്ത്രമാക്കും എന്നും ഇന്ത്യയെ കഷ്ണങ്ങളാക്കി വെട്ടിമുറിക്കും എന്നും ഇയാൾ ആക്രോശിക്കുന്നു. “ഖാൽസാ ഖാലിസ്ഥാന്റേത്, കശ്മീർ പാകിസ്താന്റേത്” എന്ന മുദ്രാവാക്യം മുഴക്കി, അത് കാണികളെക്കൊണ്ട് ഏറ്റു പറയിപ്പിക്കുകയും ചെയ്യുന്നു. ഉർദ്ദുവിലാണ് പ്രസംഗം.
@ShaheerSialvi
Our leader shaheer sialvi ⬆️@PTI_News @adgpi @IndiaNews24x7 @IndiaNews_101 @IndiaNewsAus @indiantweeter @rashtrapatibhvn @TOIIndiaNews pic.twitter.com/2rNL2rTx5A— MÃiLk WÁhÀb ÄwÅn (@MailkWahab111) February 5, 2021
Post Your Comments