KeralaLatest NewsNews

വിവാഹിതരായ യുവതികൾക്ക് ഒരു ലക്ഷം രൂപ ധനസഹായവുമായി സർക്കാർ ; ഇപ്പോൾ അപേക്ഷിക്കാം

കൊച്ചി : കേരളത്തിലെ മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് ധനസഹായവുമായി സംസ്ഥാന സർക്കാർ. സംസ്ഥാന മുന്നാക്ക സമുദായ കോർപ്പറേഷന്റെ ‘മംഗല്യസമുന്നതി’ പദ്ധതിയനുസരിച്ചാണ് ധനസഹായം വിതരണം ചെയ്യുന്നത്. പെൺകുട്ടിക്ക് 22 വയസോ അതിന് മുകളിലോ പ്രായമുണ്ടായിരിക്കണം.

Read Also : ജീൻസിട്ട് കല്യാണ സാരി കയ്യിൽ പിടിച്ച് വധു ; പുതിയ വെഡിങ് ഫോട്ടോഷൂട്ട് വൈറൽ

സംവരണേതര വിഭാഗങ്ങളിൽപെടുന്ന യുവതികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷംരൂപയിൽ കൂടാൻ പാടില്ല. പെൺകുട്ടികൾ എഎഐ, മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡ് ഉടമകളായിരിക്കണം. വിവാഹിതയായ പെൺകുട്ടിയുടെ മാതാപിതാക്കളാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിവാഹ ധനസഹായമായി ഒരു ലക്ഷം രൂപവരെ ലഭിക്കും. 2020 ഏപ്രിൽ ഒന്നിനുശേഷം വിവാഹിതരായവർക്കാണ് ധനസഹായത്തിനുള്ള അർഹത.

Read Also : “യുഡിഎഫ് വിശ്വാസികള്‍ക്ക് ഒപ്പമാണ്, വിശ്വാസം തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും അനുവദിക്കില്ല” : രമേശ് ചെന്നിത്തല

ലഭ്യമാകുന്ന അപേക്ഷകളിൽനിന്ന് ഏറ്റവും കുറഞ്ഞ വരുമാനമുള്ള 100 പേർക്കാണ് ധനസഹായം ലഭിക്കുക. ഇത് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും www.kswcfc.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റിൽനിന്ന് അപേക്ഷ ഫോം ഡൗൺ ലോഡ് ചെയ്തെടുക്കാം. ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിവാഹക്ഷണക്കത്ത്, ആധാർകാർഡ്, റേഷൻകാർഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകളുടെ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം.

നിർദിഷ്ട രേഖകൾ സഹിതം അപേക്ഷ സംസ്ഥാന മുന്നാക്ക സമുദായ കോർപ്പറേഷന്റെ ഓഫിസിൽ നേരിട്ട് സമർപ്പിക്കുകയോ അല്ലെങ്കിൽ തപാൽ വഴി അയയ്ക്കുകയോ ചെയ്യാം. ഈ മാസം 19 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ”കേരള സംസ്ഥാന മുന്നാക്ക സമുദായക്ഷേമ കോർപ്പറേഷൻ, L2, കുലീന, TC9/476, ജവഹർ നഗർ, കവടിയാർ പി.ഒ., തിരുവനന്തപുരം-695003” എന്ന വിലാസത്തിലേക്കാണ് അപേക്ഷ അയക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button