മുംബൈ : നാവികാ സേന ഉദ്യോഗസ്ഥനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി തീ കൊളുത്തി കൊലപ്പെടുത്തി. റാഞ്ചി സ്വദേശി സൂരജ് കുമാർ ദുബൈയെ ആണ് സംഘം കൊലപ്പെടുത്തിയത്.
കോയമ്പത്തൂർ ഐഎൻഎസ് അഗ്രാനിയിലെ ഉദ്യോഗസ്ഥനാണ് സൂരജ്. കഴിഞ്ഞ മാസം 30 ന് ചെന്നൈയിൽ നിന്നുമാണ് സൂരജിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം റാഞ്ചിയിൽ നിന്നും ചെന്നൈ വിമാനത്താവളത്തിൽ എത്തിയ സൂരജിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു.
പിന്നീട് സൂരജിന്റെ പിതാവിനോട് 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പിതാവ് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തിൽ പാൽഘഡിലെ വേവ്ജി മേഖലയിൽ ഉള്ളതായി കണ്ടെത്തി. തുടർന്ന് രക്ഷിക്കുന്നതിനായി പോകുന്നതിനിടെയാണ് സൂരജിനെ സംഘം തീ കൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments