പാലാ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയിൽ തർക്കം. പാലാ ജോസ് കെ മാണിക്ക് നൽകാനാണ് ഭൂരുപക്ഷ തീരുമാനം. അങ്ങനെയെങ്കിൽ മുന്നണി വിടാനുള്ള തീരുമാനത്തിലേക്ക് നീങ്ങുകയാണ് എൻ സി പി. പാലായിൽ തന്നെ മത്സരിക്കും എന്നുറപ്പിക്കുകയാണ് മാണി സി കാപ്പൻ. നാലു സീറ്റിലും മത്സരിക്കുമെന്ന് എൻ സി പി വ്യക്തമാക്കി.
Also Read:പാലക്കാട് 6 വയസുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവം ; പുറത്ത് വരുന്നത് ഞെട്ടിപ്പിയ്ക്കുന്ന കാര്യങ്ങള്‍
പാലാ സീറ്റിനെച്ചൊല്ലി എൻസിപിയിലും എൽഡിഎഫിലും ഉയർന്ന പ്രശ്നങ്ങളിൽ സമവായ സാധ്യത മങ്ങി. കേരള കോൺഗ്രസ് എം പാലാ സീറ്റ് വേണം എന്ന ആവശ്യത്തിൽ ഉറച്ചുനിന്നതോടെയാണ് രണ്ട് പേരിൽ ആര് എന്ന ചോദ്യം ഉയർന്നത്. പാലാ നൽകിയില്ലെങ്കിൽ മാണി സി കാപ്പൻ എൽഡിഎഫ് വിട്ടേക്കുമെന്ന അഭ്യുഹം ഉണ്ടായിരുന്നു. സിറ്റിംഗ് സീറ്റ് വിട്ടു കൊടുക്കില്ലെന്നു മാണി സി കാപ്പനും എൻസിപിയും വ്യക്തമാക്കിയെങ്കിലും വിഷയം മുന്നണിയിൽ ചർച്ചചെയ്യാം എന്നായിരുന്നു സിപിഎം നിലപാട്.
എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും തമ്മിലാണ് ചർച്ച നടത്തിയത്. ഒത്തു തീർപ്പെന്ന നിലയിൽ പാലാ സീറ്റിനു പകരം എൻസിപിക്കു വിജയ സാധ്യതയുള്ള മൂന്ന് നിയമസഭാ സീറ്റുകളും ഒരു രാജ്യസഭ സീറ്റും നൽകാമെന്നായിരുന്നു ധാരണ. ഇതോടെ ഇടതു മുന്നണിയിൽ തന്നെ തുടരുമെന്ന് എൻസിപി വ്യക്തമാക്കിയിരുന്നു. എന്നാൽ പാലാ സീറ്റ് സംബന്ധിച്ചു ചർച്ച ചെയ്യാൻ എൻസിപി ദേശീയ ജനറൽ സെക്രട്ടറി ആയ പ്രഭുൽ പട്ടേലിന് മുഖ്യമന്ത്രി പിണറായി വിജയൻ സമയം അനുവദിക്കാത്തതിന് പിന്നാലെയാണ് മാണി സി കാപ്പൻ എൽ ഡി ഫ് വിട്ട് യു ഡി ഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ പോകുന്നു എന്ന അഭ്യുഹം ഉണ്ടായത്.
Post Your Comments