ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ അനധികൃതമായി കടത്തിയ 1.01 കിലോഗ്രാം സ്വർണം പിടികൂടിയിരിക്കുന്നു. യാത്രക്കാരനിൽ നിന്നും വിമാനത്തിനകത്തു നിന്നുമായാണ് ഏകദേശം 48.9 ലക്ഷം രൂപ വില വരുന്ന സ്വർണം ചെന്നൈ എയർ കസ്റ്റംസ് വിഭാഗം പിടികൂടിയിരിക്കുന്നത്.
ഇതിൽ 416 ഗ്രാം സ്വർണം രാമനാഥപുരം സ്വദേശി അബൂബക്കർ സിദ്ധിഖ് എന്നയാളിൽ നിന്ന് പിടിച്ചെടുത്തതായി ചെന്നൈ കസ്റ്റംസ് വിഭാഗം അറിയിക്കുകയുണ്ടായത്. ഫ്ലൈ ദുബായുടെ എഫ്.ഇസഡ് 8517 നമ്പർ വിമാനത്തിൽ ദുബൈയിൽ നിന്ന് എത്തിയതായിരുന്നു അബൂബക്കർ സിദ്ധിഖ്. ഇയാളെ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് കടക്കുന്നിടത്തുവെച്ചാണ് പിടികൂടിയത്.
പേസ്റ്റ് രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു ഇയാൾ. രണ്ട് ബണ്ടിലുകളായി ഏകദേശം 19.9 ലക്ഷം രൂപ വില വരുന്ന സ്വർണമാണിത്. െചന്നൈ കസ്റ്റംസ് വാർത്താ കുറിപ്പിൽ പറയുകയുണ്ടായി .
ഇൻഡിഗോയുടെ 6ഇ-66 നമ്പർ വിമാനത്തിൽ നടത്തിയ പരിശോധനയിൽ ചതുരാകൃതിയിലുള്ള സ്വർണ കഷണങ്ങൾ സീറ്റുകളിലൊന്നിെൻറ അടിവശത്ത് നിന്ന് കണ്ടെത്തിയത്. കോട്ടൺ സഞ്ചിയിലാക്കി കറുത്ത ടാപ്പുകൊണ്ട് ചുറ്റിക്കെട്ടി പൈപ്പിനുള്ളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. നൂറ് ഗ്രാം തൂക്കം വരുന്ന അവകാശികളില്ലാത്ത ആറ് ഗോൾഡ് ബാറുകളാണ് കണ്ടെടുത്തത്. ഏകദേശം 29 ലക്ഷം രൂപയാണ് വില കണക്കാക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Post Your Comments