ന്യൂഡൽഹി : കോവിഡ് വാക്സിൻ വിതരണത്തിലൂടെ ഇന്ത്യയെ മറ്റു രാജ്യങ്ങൾ മാതൃകയാക്കിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വാക്സിൻ സഹായത്തിലൂടെ നയതന്ത്രബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
17 രാജ്യങ്ങൾക്ക് 56 ലക്ഷം ഡോസ് സഹായം നൽകി. ഒരുകോടി വാക്സിൻ കൂടി വിവിധ രാജ്യങ്ങൾക്കായി ഇന്ത്യ ഉടൻ നൽകുമെന്നും ഇന്ത്യയിൽ വിതരണം ചെയ്യുന്നതിന് വേണ്ടത്ര വാക്സിൻ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.അയൽരാജ്യങ്ങൾ ഉൾപ്പെടെയുള്ള 17 രാജ്യങ്ങൾക്കാണ് 56 ലക്ഷം ഡോസ് വാക്സിൻ നൽകിയത്. ഒരുകോടി വാക്സിൻ കൂടി വിവിധ ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പാകിസ്ഥാൻ സഹായമഭ്യർത്ഥിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യക്ക് പിന്നാലെ വാക്സിൻ സഹായവുമായി ചൈനയും രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments