ബംഗളൂരു : പ്രതിരോധ മേഖലയിലേക്ക് ഇനി യോഗി സർക്കാരും. കർണാടകയ്ക്കും തമിഴ്നാടിനും ഗുജറാത്തിനുമൊപ്പം ഇക്കുറി ഉത്തർപ്രദേശും ബംഗളൂൂരു എയ്‌റോ ഷോയിൽ പങ്കെടുത്തു. എയ്‌റോ ഷോ പോലെയുള്ള വലിയ പ്രദർശനങ്ങൾ ഉത്തർപ്രദേശിലേക്ക് എത്തിക്കുമെന്ന് യോഗി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടക്കമായാണ് യുപിയുടെ നീക്കം.
പതിനഞ്ച് ധാരണാപത്രങ്ങളാണ് വിവിധ കമ്പനികളുമായി യുപി സർക്കാരിന്റെ എക്സ്പ്രസ്‌വേയ്സ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഒപ്പുവച്ചത്. ഇതിൽ ബുള്ളറ്റ് പ്രൂഫ് വസ്തുക്കളുടെ നിർമ്മാണവും ആയുധ നിർമ്മാണങ്ങളും ഉൾപ്പെടും. ഉത്തർപ്രദേശ് പ്രതിരോധ ഇടനാഴി കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിവിധ പ്രതിരോധ കമ്പനികളുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.
കല്യാണി, ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽസ് ലിമിറ്റഡ്, ബി.ഇ.എം.എൽ തുടങ്ങിയ കമ്പനികൾ കരാറിലേർപ്പെട്ടവയിൽ ഉൾപ്പെടുന്നു. ഇന്ത്യൻ എയർഫോഴ്സുമായും കരാറിലേർപ്പെട്ടിട്ടുണ്ട്. നാലായിരത്തി അഞ്ഞൂറു കോടി രൂപയുടെ നിക്ഷേപമാണ് കരാറുകൾ വഴി ഉത്തർപ്രദേശ് പ്രതിരോധ ഇടനാഴിക്ക് ലഭിച്ചിരിക്കുന്നതെന്ന് എക്സ്പ്രസ്‌വേയ്സ് ഡെവലപ്പ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി.
Post Your Comments