അബുദാബി: യുഎഇ പേടകം ചൊവ്വാ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതിൻറ്റെ ആഘോഷത്തിലാണ് രാജ്യം. ഈ ആഘോഷത്തിൻറ്റെ ഭാഗമായി ചുവപ്പില്‍ തിളങ്ങി അബുദാബി യാസ് ഐലന്‍ഡ്. തലസ്ഥാന നഗരിയിലെ പ്രധാന ഉല്ലാസകേന്ദ്രങ്ങളിലെല്ലാം ചുവപ്പ് നിറത്തിലുള്ള ദീപാലങ്കാരങ്ങള്‍ തെളിഞ്ഞു. ഫെബ്രുവരി 9 വൈകിട്ട് 7.45നാണു രാജ്യം കാത്തിരുന്ന ചരിത്ര മുഹൂര്‍ത്തം അരങ്ങേറുക.
Read Also: ഖത്തറിൽ മാസ്ക് ധരിക്കാത്തതിന് 621 പേർക്കെതിരെ നടപടി
പേടകം ഭ്രമണപഥത്തില്‍ കടക്കുമ്പോഴും തുടര്‍ന്നുമുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ശാസ്ത്ര ലോകം. ചൊവ്വയും ഭൂമിയും തമ്മിലുള്ള അകലം മൂലം ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങള്‍ എത്താന്‍ 11 മിനിറ്റ് വൈകുമെന്ന് ശാസ്ത്രസംഘം അറിയിച്ചു. മണിക്കൂറില്‍ വേഗത 1.21 ലക്ഷം കിലോമീറ്ററില്‍ നിന്ന് 18,000 ആക്കി കുറച്ചാണ് ചൊവ്വാ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നത്.
Post Your Comments