ദോഹ: പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാത്തതിന് രാജ്യത്ത് ഇന്നലെ 621 പേർക്കെതിരെ പൊലീസ് നടപടിയെടുത്തു. കാറിൽ കൂടുതൽ പേർ യാത്ര ചെയ്തിരിക്കുന്നതിന് 21 പേർക്കെതിരെയും നടപടി എടുത്തിരിക്കുകയാണ്. ഇതുവരെ ആകെ 9,914 ആളുകൾക്കെതിരെയാണ് മാസ്ക് ധരിക്കാത്തതിന് നടപടി എടുത്തിരിക്കുന്നത്. കൂടുതൽ ആളുകൾ വാഹനത്തിൽ യാത്ര ചെയ്ത കുറ്റത്തിന് 353 പേർക്കെതിരെയും നടപടിയെടുത്തു. ഇവരെയെല്ലാം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
Post Your Comments