ചെന്നൈ : കാമുകിയെയും അമ്മയെയും തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്‌നാട് കൊറുക്കുപ്പേട്ടിലാണ് സംഭവം. കൊറുക്കുപ്പേട്ട് സ്വദേശിയായ ബിടെക് ബിരുദധാരി സതീഷ് (29) ആണ് കാമുകി രജിത (26)യേയും രജിതയുടെ അമ്മ വെങ്കട്ടമ്മ (50)യേയും കൊലപ്പെടുത്തിയത്. വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം.
താന്‍ ചതിക്കപ്പെട്ടു എന്ന തരത്തിലുള്ള 33 പേജ് നീണ്ട സതീഷിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കുറിപ്പ് പ്രകാരം രജിതയും സതീഷും എഴുവര്‍ഷമായി പ്രണയത്തിലായിരുന്നു. കോര്‍പറേഷന്‍ ജീവനക്കാരനായിരുന്ന വെങ്കിടേശന്റെ മകളാണ് രജിത. വെങ്കിടേശന്റെ മരണത്തെ തുടര്‍ന്ന് കോര്‍പറേഷനില്‍ താല്‍ക്കാലിക ജോലിയില്‍ രജിത പ്രവേശിച്ചു. അടുത്തിടെ ജോലി സ്ഥിരപ്പെട്ടതിനെ തുടര്‍ന്ന് മറ്റൊരു വിവാഹം ആലോചിച്ചെന്നാണ് സതീഷ് പറയുന്നത്.
ഇതില്‍ പ്രകോപിതനായ സതീഷ് അമ്മയെയും മകളെയും തീ വെച്ച് കൊല്ലുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് രജിതയെയും അമ്മയെയും തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം സതീഷ് ആത്മഹത്യ ചെയ്തത്. പുലര്‍ച്ചെ വീട്ടില്‍ നിന്ന് തീ ഉയരുന്നുവെന്ന നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തുമ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
Post Your Comments