
കോഴിക്കോട്: ഒരു ലക്ഷം രൂപ വിലവരുന്ന എ.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. കൊടുവള്ളി മാനിപുരം കുന്നത്ത് വീട്ടിൽ മുഹമ്മദ് അർഷാദ്(20) ആണ് എക്സൈസിന്‍റെ പിടിയിലായത്. ഫറോക്ക് എക്സൈസ് റേഞ്ച് സംഘവും എക്സൈസ് ഇന്റലിജന്റ് വിഭാഗവും ശാരദ മന്ദിരത്തിനടുത്ത് നടത്തിയ വാഹന പരിശോധനയിൽ ഫറോക്ക് ഭാഗത്ത് നിന്നും വരുകയായിരുന്ന വാഹനം കൈ കാണിച്ചിട്ട് നിർത്താതെ പോവുകയുണ്ടായി.
തുടർന്ന് എക്സൈസ് സംഘം വാഹനത്തെ പിന്തുടർന്ന് മോഡേൺ ബസാറിലെ കോംപ്ലകസിന് മുന്നിൽ വെച്ച് പിടികൂടുകയായിരുന്നു ഉണ്ടായത്. അർഷാദിന്‍റെ ജീൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു 5,470 മില്ലി ഗ്രാം എ.ഡി.എം.എ മയക്ക് മരുന്ന് കണ്ടെത്തിയത്.
Post Your Comments