സ്റ്റോക്ഹോം: കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയറിയിച്ച് ട്വീറ്റിട്ടതിൽ പ്രതികരണവുമായി സ്വീഡൻ. എന്നാൽ ഗ്രെറ്റയ്‌ക്കെതിരെ ഡല്‍ഹി പൊലീസ് ‘ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും ശത്രുത വളര്‍ത്തുന്നുവെന്നും’ ആരോപിച്ച് അവള്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ സംഭവത്തില്‍ ഗ്രെറ്റയുടെ രാജ്യമായ സ്വീഡന്റെ പ്രതികരണമറിയാന്‍ അന്താരാഷ്ട്ര മാധ്യമമായ WION ഒരു ശ്രമം നടത്തി. ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഗ്രെറ്റയിട്ട ട്വീറ്റിനെ കുറിച്ച് പ്രതികരണമറിയാനായി അവര്‍ സമീപിച്ചത് സ്വീഡന്റെ വിദേശകാര്യ മന്ത്രാലയത്തെയായിരുന്നു. എന്നാല്‍, ‘ആ വിഷയത്തില്‍ ഒന്നും പറയാനില്ലെന്നായിരുന്നു’ മന്ത്രാലയത്തിന്റെ മറുപടി.
ഇന്ത്യ-സ്വീഡന്‍ ബന്ധത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഇരു രാജ്യങ്ങളും ഇതുവരെ ഏറ്റവും നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 ല്‍ സ്വീഡന്‍ സന്ദര്‍ശിച്ചിരുന്നു. അതോടെ കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ രാജ്യം സന്ദര്‍ശിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി അദ്ദേഹം മാറുകയും ചെയ്തു. ആ സന്ദര്‍ശന വേളയില്‍, ആദ്യത്തെ ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിക്ക് സ്റ്റോക്ക്ഹോം ആതിഥേയത്വം വഹിക്കുകയും ചെയ്തിരുന്നു.
Post Your Comments