
തിരുവനന്തപുരത്ത് അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെരുങ്കടവിള ആങ്കോട് തലമണ്ണൂര്‍കോണം മോഹന വിലാസത്തില്‍ മോഹനകുമാരി (62 ), മകന്‍ വിപിന്‍ (32)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപിൻ്റെ ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് മോഹനകുമാരിയുടേത് കൊലപാതകമായിരുന്നുവെന്ന് തെളിഞ്ഞത്.
അമ്മ തന്റെ ഭാര്യയെ സ്നേഹിക്കുന്നില്ലെന്നും അവളെങ്കിലും സമാധാനത്തോടെ ജീവക്കട്ടേയെന്നാണ് വിപിൻ കുറിപ്പിൽ എഴുതിയത്. വെള്ളിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിയുന്നത്. സിമന്റ് കമ്പനിയിലെ ലോറിഡ്രൈവറാണ് വിപിൻ. നാലുവർഷം മുൻപാണ് വിപിൻ കൃഷ്ണമായയെ വിവാഹം കഴിച്ചത്. രണ്ട് വയസുള്ള കുട്ടിയുമുണ്ട്.
Also Read:ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവിന് കോടതി ശിക്ഷ വിധിച്ചു
മോഹനകുമാരി ഭാര്യ കൃഷ്ണമായയോട് പുറമേ മാത്രമാണ് സ്‌നേഹം കാണിക്കുന്നത്. ഇവർ തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്നും കത്തിൽ പറയുന്നു. കൃഷ്ണമായ ഒരാഴ്ച മുൻപ് മുതൽ മകൾ കല്യാണിക്കൊപ്പം മലയത്തെ വീട്ടിലായിരുന്നു. വെള്ളിയാഴ്ച രാവിലെ കൃഷ്ണമായ വിപിനെ മൊബൈൽ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അയൽവാസിയെ വിളിക്കുകയും അവർ വീട്ടിലെത്തി പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.
വിപിന്റെ ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ വാസുദേവന്‍ മരിച്ചു. അതിനുശേഷം അമ്മ കൂലിപ്പണിയെടുത്താണ് വിപിനെ വളര്‍ത്തിയതും പഠിപ്പിച്ചതും. വിപിൻ ആരുമായും അത്ര അടുപ്പമുള്ള യുവാവല്ല.
Post Your Comments