കണ്ണൂര്‍: നഗരമധ്യത്തില്‍ തുറന്ന കുട്ടികളുടെ പാര്‍ക്കില്‍ പോക്സോ കേസ് പ്രതിയെ ജീവനക്കാരനാക്കിയത് വിവാദമായി. സ്ത്രീകളും കുട്ടികളുമെത്തുന്ന കോര്‍പറേഷന്റെ കീഴിലുള്ള എസ്.എന്‍ പാര്‍ക്കിലാണ് പോക്സോ കേസ് പ്രതിയെ താല്കാലിക ജീവനക്കാരനായി നിയമിച്ചത്.
Read Also : പെട്രോള്‍, ഡീസല്‍ നികുതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വെട്ടിക്കുറയ്ക്കണമെന്ന് ആര്‍ബിഐ
നവീകരണം പൂര്‍ത്തിയായ പാര്‍ക്കിന്റെ ഉദ്ഘാടനം നേരത്തെ കഴിഞ്ഞിരുന്നു. തുടര്‍ന്ന് കോവിഡ് പ്രോട്ടൊ കോള്‍ അനുസരിച്ച് അടച്ചിട്ട പാര്‍ക്ക് വെള്ളിയാഴ്ച കോര്പറേഷന് മേയര്‍ അഡ്വ. ടി.ഒ. മോഹനന്റെ നേതൃത്വത്തിലാണ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. പ്രതിയെ പാര്‍ക്കിന്റെ കെയര്‍ ടേക്കറായാണ് കോര്പറേഷന് നിയമിച്ചിരിക്കുന്നത്.
ജില്ല ആശുപത്രി പരിസരത്തുവെച്ച് 16 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെയാണ് ജീവനക്കാരനായി നിയമിച്ചത്. കണ്ണൂര്‍ സിറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ ഇനിയും പൂര്‍ത്തിയായിട്ടില്ല. കോടതിയില്‍ കേസിന്റെ നടപടിക്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇദ്ദേഹത്തെ അടിയന്തരമായി നീക്കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ക്ക് പരാതി നല്‍കുമെന്ന് താളിക്കാവ് വാര്‍ഡ് കൗണ്‍സിലര്‍ ചിത്തിര ശശിധരന് അറിയിച്ചു. കുട്ടികളും സ്ത്രീകളുമെത്തുന്ന പാര്‍ക്കില്‍ കൃത്യമായി അന്വേഷിക്കാതെ ജീവനക്കാരനെ നിയമിച്ച കോര്‍പറേഷന്റെ വീഴ്ചയാണ് വിവാദമായിരിക്കുന്നത്.
Post Your Comments