Latest NewsNewsInternational

‘പാകിസ്ഥാൻ സർവ്വനാശത്തിലേക്ക്’; സ്വയം കുഴിതോണ്ടുന്നുവെന്ന് പാക് സുപ്രീംകോടതി ജഡ്ജി

പാകിസ്ഥാൻ സർക്കാർ നടപ്പിലാക്കുന്ന ജനാധിപത്യ വിരുദ്ധ നയങ്ങൾ രാജ്യത്തിന് തന്നെ ആപത്താണെന്ന് പാക് സുപ്രീം കോടതി ജഡ്ജി

പാകിസ്ഥാൻ സർക്കാരിന്റെ ജനാധിപത്യ വിരുദ്ധനയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പാക് സുപ്രീം കോടതി ജഡ്ജി. പാകിസ്ഥാൻ സർക്കാർ നടപ്പിലാക്കുന്ന ജനാധിപത്യ വിരുദ്ധ നയങ്ങൾ രാജ്യത്തിന് തന്നെ ആപത്താണെന്ന് പാക് സുപ്രീം കോടതി ജഡ്ജി ഖ്വാസി ഹഫീസ് ഈസ വ്യക്തമാക്കി.

ജനാധിപത്യത്തേയും മാദ്ധ്യമ സ്വതന്ത്ര്യത്തേയും അടിച്ചമർത്തുകയാണ് പകിസ്ഥാൻ ഭരണകൂടം. സ്വയം നാശത്തിലേക്കുള്ള് കുഴി തോണ്ടുകയാണ് ഭരണകൂടം ചെയ്യുന്നത്. പാക് പഞ്ചാബ് ഭരണകൂടം അവിടുത്തെ പ്രാദേശിക ഭരണസമിതികളെ പിരിച്ചുവിടുകയും അവരുടെ പ്രാദേശിക സ്വാതന്ത്ര്യത്തിൽ ഇടപെടുകയും ചെയ്തതുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കവെയാണ് അദ്ദേഹം സർക്കാരിനെതിരെ തിരിഞ്ഞത്.

Also Read:‘പി ടി ഉഷയ്ക്ക് കാവി നിക്കര്‍ എങ്കിൽ മിയ ഖലീഫക്ക് നെഹ്രുവിന്റെ ‘സേവാദള്‍ നിക്കര്‍’? പരിഹസിച്ച്‌ ശ്രീജ…

കടുത്ത ജനാധിപത്യ ധ്വംസനമാണെന്ന് പാകിസ്താനിലെ ഭരണകൂടം കാഴ്ചവെയ്ക്കുന്നത്. ഇത്തരം നടപടികൾ മുന്നോട്ട് കൊണ്ടുപോയാൽ അതിനു വലിയ വില കൊടുക്കേണ്ടി വരും, സർവ്വനാശമായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ ജനാധിപത്യ ധ്വംസനത്തിനും ഭരണകൂട ഭീകരതയ്ക്കുമെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനം ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button