Latest NewsIndiaNews

അഞ്ച് വർഷത്തിനുള്ളിൽ ജമ്മു കശ്മീരിലെ യുവജനങ്ങൾക്കും തൊഴിലവസരങ്ങൾ നൽകുമെന്ന് മനോജ് സിൻഹ

ശ്രീനഗർ : അഞ്ചു വർഷത്തിനുള്ളിൽ ജമ്മു കശ്മീരിലെ 80 ശതമാനം യുവജനങ്ങൾക്കും തൊഴിലവസരങ്ങൾ നൽകുകയെന്നതാണ് തന്റെ ഭരണത്തിന്റെ ലക്ഷ്യമെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ഹാർവാർഡ് യുഎസ് ഇന്ത്യ ഇനിഷ്യേറ്റീവിന്റെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിലെ ഓരോ കുട്ടികളും മികച്ച വ്യക്തികളായി വളരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന്റെ അഭിവൃദ്ധിയ്ക്കായി ഓരോ ചെറുപ്പക്കാരുടെയും കഴിവുകൾ പരമാവധി ഉപയോഗിക്കും. അങ്ങനെ ഒത്തൊരുമിച്ച് സമൃദ്ധമായ ഒരു കശ്മീരിനെ കെട്ടിപ്പടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

യുവാക്കൾ മറ്റാരെയും പിന്തുടരേണ്ടതില്ല. രാജ്യത്തിന്റെ വികനത്തിനായി എന്താണ് ചെയ്യേണ്ടതെന്ന് അവർ സ്വയം മനസിലാക്കണം. എപ്പോഴും നിങ്ങൾ നിങ്ങളായിരിക്കണം. നിങ്ങളുടെ അറിവ് ജീവിതത്തെ കുറിച്ചുള്ള പുതിയ കാഴ്ച്ചപ്പാട് കുറിക്കുന്നതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button