കണ്ണൂർ: ഇരിട്ടിയിൽ പായം പഞ്ചായത്തിലെ കിളിയന്തറ 32ാം മൈല്‍ ഗ്രാമം കാട്ടുതേനീച്ചകളുടെ ആക്രമണഭീതിയില്‍ ആണ്. രണ്ട് ദിവസത്തിനിടയില്‍ പ്രദേശത്തെ 12ഓളം പേര്‍ക്ക് തേനീച്ചകളുടെ കുത്തേറ്റിരിക്കുന്നു. ഇതിനു പിന്നാലെ, റോഡരികിലും കടകളിലുമായി നില്‍ക്കുകയായിരുന്ന അപ്പച്ചന് ചാക്യാനിക്കുന്നേല്, ഹരിദാസന് കോരംതൊടിയില്‍, മോനിക്ക ചേനങ്ങ് പള്ളില്, കബീര്‍, ടി.കെ. ജോസഫ്, പി.എന്‍. സുരേഷ് എന്നിവര്‍ക്കും തേനീച്ചകളുടെ കുത്തേറ്റു. കിളിയന്തറ 32ാം മൈല്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ നില്‍ക്കുകയായിരുന്ന ഇരിട്ടി നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.ജി. അനിതക്കാണ് ആദ്യം കുത്തേറ്റത്. സാരമായി പരിക്കേറ്റ മൂന്നുപേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ് ഉള്ളത്. തലശ്ശേരി- വളവുപാറ അന്തര്‍ സംസ്ഥാന പാതയോരത്തേക്കാണ് തേനീച്ച കൂട്ടമായി എത്തുന്നത്.
Post Your Comments