Latest NewsIndiaNews

ബിഫ് ഭക്ഷിക്കുന്നവർക്ക് സപ്പോർട്ട്, ഹലാല്‍ ഭക്ഷണം വേണ്ടെന്നു പറയുന്നവരെ ജയിലില്‍ അടയ്ക്കുന്നു; തുറന്നടിച്ച് എം പി

സിപിഎമ്മുകാര്‍ ക്ഷേത്രങ്ങളെ അപമാനിക്കുക മാത്രമല്ല, സംസ്‌ക്കാരത്തെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

ബെംഗളൂരു: സംസ്ഥാനത്ത് ഹൈന്ദവ സംഘടനാ നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ഹിന്ദുക്കള്‍ ഉണരണമെന്ന് ഉഡുപ്പി-ചിക്കമംഗളൂരു എംപി ശോഭാ കരന്തലജെ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഹലാല്‍ മുദ്രണമുള്ള ഭക്ഷണങ്ങള്‍ ഹിന്ദുക്കള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട കേരള ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബുവിനെ അറസ്റ്റു ചെയ്തതിനെ പ്രതികരിക്കുകയായിരുന്നു ശോഭ.

Read Also: നിയമം ആരുനിര്‍മ്മിച്ചാലും ശബരിമലയുടെ പരമാധികാരം മല അരയര്‍ക്കുതന്നെ..

ബിഫ് ഭക്ഷിക്കുന്നത് ഓരോരുത്തരുടെ ഇഷ്ടമെന്നു പറയുന്ന കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍, ഹലാല്‍ ഭക്ഷണം വേണ്ടെന്നു പറയുന്നവരെ ജയിലില്‍ അടയ്ക്കുകയാണെന്ന് ശോഭാകരന്തലജെ ട്വീറ്റ് ചെയ്തു. പിണറായി വിജയന്‍ സര്‍ക്കാര്‍ മുസ്ലീം പ്രീണനം പതിവാക്കിയിരിക്കുകയാണ്. സിപിഎമ്മുകാര്‍ ക്ഷേത്രങ്ങളെ അപമാനിക്കുക മാത്രമല്ല, സംസ്‌ക്കാരത്തെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ആര്‍.വി. ബാബുവിനെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോകുന്ന ചിത്രം ഉള്‍പ്പെടെയുള്ള ശോഭാ കരന്തലജെയുടെ ട്വീറ്റ് ദേശീയ തലത്തില്‍ നിരവധി പേരാണ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button