COVID 19Latest NewsKeralaNews

കൊവിഡ് ഭീതി; തൃശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനം

തൃശൂർ: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനിച്ചിരിക്കുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചടങ്ങുകൾ നടത്തും. ജനങ്ങളെത്തുന്നത് പരമാവധി നിയന്ത്രിക്കും. രോഗ വ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും എത്ര വിപുലമായി പൂരം നടത്തണമെന്നും എത്രത്തോളം ആളുകളെ പങ്കെടുപ്പിക്കണമെന്നും തീരുമാനിക്കുന്നത്.

ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. രണ്ടാഴ്ച കൂടുമ്പോൾ സമിതി യോഗം ചേർന്ന സാഹചര്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തുന്നതാണ്. മാർച്ചിൽ അന്തിമ തീരുമാനമെടുക്കാനാണ് ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായത്. ഏപ്രിൽ 23നാണ് പൂരം. സർക്കാരിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി തീരുമാനമെടുക്കാമെന്ന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ സമ്മതിച്ചിട്ടുണ്ട്. ഇതോടൊപ്പം പൂരം എക്‌സിബിഷനും നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button