COVID 19Latest NewsKeralaNewsIndia

കേരളത്തിലെ കോവിഡ് വ്യാപനം : അമ്പരപ്പിക്കുന്ന സർവേ റിപ്പോർട്ടുമായി ഐ സി എം ആർ

തിരുവനന്തപുരം : കേരളത്തില്‍ 11.6 ശതമാനം പേര്‍ക്ക് കൊവിഡ് വന്നുപോയതാായി വ്യക്തമാക്കി സീറോ സര്‍വേ ഫലം.. കൊവിഡ് വന്നു പോയവരുടെ തോത് ദേശീയശരാശരിയെക്കാള്‍ കുറവാണെന്ന് ഐ.സി.എം.ആറിന്റെ മൂന്നാമത് സീറോ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

Read Also : കോവിഡ് വാക്സിനേഷൻ : സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്രസർക്കാർ

രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കൊവിഡ് വന്നുപോയവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായാണ് ആന്റിബോഡി പരിശോധന നടത്തി ഐ.സി.എം.ആര്‍. സീറോ സര്‍വയലന്‍സ് പഠനം നടത്തിയത്. 2020 മേയ്, ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളിലാണ് സീറോ സര്‍വേ നടത്തിയത്. ഇതനുസരിച്ച്‌ സംസ്ഥാനത്ത് കൊവിഡ് വന്ന് പോയവര്‍ ദേശീയ ശരാശരിയേക്കാള്‍ പകുതി മാത്രമാണ്. ദേശീയ തലത്തില്‍ 21 ശതമാനം പേരില്‍ രോഗം വന്നു പോയപ്പോള്‍ കേരളത്തില്‍ 11.6 ശതമാനം പേരിലാണ് കൊവിഡ് വന്നുപോയതായി കണ്ടെത്തിയിരിക്കുന്നത്.

കേരളത്തില്‍ തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മൂന്നാംഘട്ട സീറോ സര്‍വയലന്‍സ് പഠനം നടത്തിയത്. 1244 ആന്റിബോഡി പരിശോധനകളാണ് നടത്തിയത്. അതിലാണ് 11.6 ശതമാനം പേരിലാണ് രോഗം വന്നുപോയതായി കണ്ടെത്തിയത്. മേയില്‍ നടന്ന ഒന്നാം ഘട്ട പഠനത്തില്‍ കേളത്തില്‍ 0.33 ശതമാനം പേര്‍ക്ക് കൊവിഡ് വന്നു പോയപ്പോള്‍ ഇന്ത്യയിലത് 0.73 ശതമാനം ആയിരുന്നു. ആഗസ്റ്റില്‍ നടന്ന രണ്ടാം ഘട്ട പഠനത്തില്‍ കേരളത്തില്‍ 0.8 ശതമാനം പേര്‍ക്ക് കൊവിഡ് വന്നു പോയപ്പോള്‍ ഇന്ത്യയിലത് 6.6 ശതമാനം ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button