ന്യൂഡൽഹി : സംസ്ഥാനങ്ങള്‍ വാക്സീനേഷന്‍ തോത് വര്‍ധിപ്പിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്രത്തിന്‍റെ വാക്സീനേഷന്‍ അവലോകനത്തിലാണ് ആവശ്യം.
Read Also : വീണ്ടും സ്വർണ്ണക്കടത്ത് , വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് 1.14 കോടി രൂപയുടെ സ്വർണം
12 സംസ്ഥാനങ്ങള്‍ മുന്‍ഗണന പട്ടികയുടെ 60 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും കേന്ദ്രം അറിയിച്ചു. കേരളത്തിലെ കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണം പരിശോധനകളില്‍ വരുത്തിയ കുറവെന്നാണ് കേന്ദ്ര സംഘത്തിന്‍റെ വിലയിരുത്തല്‍. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാന്‍ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ടെസ്റ്റ് പൊസിറ്റിവിറ്റി ഉയരുന്നതിലും സംഘം വിശദീകരണം തേടിയിട്ടുണ്ട്. സമ്ബര്‍ക്ക രോഗികളെ കണ്ടെത്തുന്നതിലും നിരീക്ഷണത്തില്‍ ആക്കുന്നതിലും കൂടുതല്‍ ജാഗ്രത വേണമെന്ന് കേന്ദ്ര സംഘം നിര്‍ദേശം നല്‍കി. ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സംഘം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Post Your Comments