KeralaLatest NewsNews

റഹീം പറഞ്ഞത് പച്ചക്കള്ളം; സഹോദരിയുടെ നിയമനം കുരുക്കിലേക്ക്, തുടർച്ചയായി 10 വർഷം സർവീസില്ല

നിയമന വിവാദം; റഹീമിന്റെ വാദം പൊളിഞ്ഞു

സ്‌കോള്‍ കേരള നിയമന വിവാദത്തില്‍ സർക്കാരിൻ്റെയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെയും വാദങ്ങള്‍ തെറ്റെന്ന് തെളിയുന്നു. റഹീമിന്റെ സഹോദരി ഷീജ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്കോൾ കേരളയിൽ 10 വര്‍ഷം തുടർച്ചയായി സര്‍വ്വീസില്ലെന്ന് തെളിയുന്നു. സ്‌കോള്‍ കേരളയില്‍ തുടര്‍ച്ചയായ 10 വര്‍ഷം ഇതുവരെ ഒരാള്‍ പോലും ജോലി ചെയ്തിട്ടില്ലെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

2008 ല്‍ ജോലിയില്‍ പ്രവേശിപ്പിച്ചവരെ 2013 ല്‍ യുഡിഎഫ് പിരിച്ചുവിട്ടിരുന്നു. ഇവരെ പിന്നീട് 2014 ലാണ് വീണ്ടും ജോലിക്ക് തിരികെ കയറ്റുന്നത്. സഹോദരി ഷീജയുടെ ബന്ധുനിയമനം വിവാദമായപ്പോൾ 10 വർഷം തുടർച്ചയായി ജോലി ചെയ്​തവരെയും മറ്റ് ജോലികൾക്ക് പോകാൻ സാധിക്കാത്തവരേയുമായിരുന്നു സ്ഥിരപ്പെടുത്തിയതെന്ന റഹീമിൻ്റെ വാദമാണ് ഇതോടെ പൊളിയുന്നത്. ബന്ധുക്കള്‍ക്ക് നിയമനം ആവശ്യപ്പെട്ട് എങ്ങും പോയിട്ടില്ലെന്നും റഹീം പ്രതികരിച്ചിരുന്നു.

Also Read:തട്ടിപ്പു കേസില്‍ നടി സണ്ണി ലിയോണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ഷീജയേക്കാൾ എട്ടു വർഷം സീനിയോരിറ്റി ഉള്ളവർ പോലും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയം. സീനിയോരിറ്റി ഉള്ളവരെ തഴഞ്ഞാണ് പാർട്ടിബന്ധുക്കളെയും ഇഷ്ടക്കാരേയും നിയമിക്കുന്നത്. ദേശാഭിമാനിയിലെ ജീവനക്കാരുടെ ബന്ധുക്കള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍, പാർട്ടിയുമായി അടുത്തബന്ധമുള്ളവർ എന്നിവർക്കാണ് സ്‌കോള്‍ കേരളയിലെ നിയമനം. നിയമനം സ്ഥിരമായാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും. കൂട്ടസ്​ഥിരപ്പെടുത്തലിനെയും ബന്ധുനിയമനങ്ങളെയും ന്യായീകരിച്ച്​ മന്ത്രി ഇ പി ജയരാജനും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button