ഭോപ്പാല്‍ : പീഡനക്കേസിലെ പ്രതി നാല് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. മദ്ധ്യപ്രദേശിലെ മൊറീന ജില്ലയിലാണ് സംഭവം. ബുധനാഴ്ചയാണ് നാലുവയസുകാരിയെ കാണാതായത്. ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവില്‍ 200 മീറ്റര്‍ അകലെയുള്ള കടുകുപാടത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊല്ലപ്പെട്ട കുട്ടിയുടെ അടുത്ത ബന്ധുവിനെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഇയാള്‍ രണ്ടാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. കുട്ടിയുടെ മാതാപിതാക്കള്‍ മറ്റൊരു സംസ്ഥാനത്താണ് ജോലി ചെയ്യുന്നത്. അതിനാല്‍ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചു.
Post Your Comments