KeralaLatest NewsNewsCrime

ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍വെച്ച് നടത്തിയ ബലാത്സംഗകേസില്‍പ്പെട്ട് മൂന്നാഴ്ചയായി ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയിലായിരിക്കുന്നു. മലപ്പുറം പുറത്തൂര്‍ പാലക്കവളപ്പില്‍ ശിഹാബുദ്ദീന്‍(37) ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. മടവൂര്‍ സി എം മഖാം പരിസരത്ത് വെച്ച് കോഴിക്കോട് നോര്‍ത്ത് അസി. കമ്മീഷണര്‍ കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡ് സബ് ഇന്‍സ്പെക്ടര്‍ ടി വി ധനഞ്ജയദാസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലായി നാല്‍പതിലധികം കേസുകളിലെ പ്രതിയാണ് ശിഹാബുദ്ദീനെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button