തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനം അനുസരിച്ച് കൂട്ടിയ ക്ഷേമപെൻഷൻ ഇത്തവണ നേരത്തേ കിട്ടുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി. ഏപ്രിൽ മാസത്തെ പെൻഷൻ കൂടിയ തുകയാണ് നൽകുന്നത്. അത് വിഷുവിന് മുമ്പേ നൽകുമെന്നും, മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറയുകയുണ്ടായി. കഴിഞ്ഞ ബജറ്റിൽ ക്ഷേമപെൻഷൻ 1600 രൂപയായി കൂട്ടുകയാണെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
Post Your Comments