Latest NewsNewsIndia

കർഷകർക്ക് ആശ്വാസവുമായി തമിഴ്നാട് സർക്കാർ ; 12,110 കോടി രൂപ എഴുതിത്തള്ളാൻ തീരുമാനം

തമിഴ്‌നാട് ജനസംഖ്യയിലെ 70 ശതമാനവും കാർഷികവൃത്തി ചെയ്ത് ജീവിക്കുന്നവരാണ്

 

ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സമയത്ത് കർഷകർക്ക് വൻ ആനുകൂല്യവുമായി എത്തിയിരിക്കുകയാണ് തമിഴ്നാട് സർക്കാർ. അതിന്റെ ഭാ​ഗമായി 16 ലക്ഷത്തിലധികം കർഷകരുടെ വായ്പ എഴുതിത്തള്ളാനാണ് തീരുമാനം.ഇത്തരത്തിൽ സഹകരണ ബാങ്കുകളിലെ 12,110 കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളുന്നത്. നിയമസഭയിൽ വെച്ച് മുഖ്യമന്ത്രി ഇ. പളനിസാമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Also read : കാർഷിക നിയമങ്ങളിലെ പോരായ്മ ചൂണ്ടിക്കാണിക്കാൻ കർഷക പ്രസ്ഥാനങ്ങൾക്ക് സാധിച്ചില്ല : തോമർ

കോവിഡ് മഹാമാരി, തുടർച്ചയായി വന്ന രണ്ടു ചുഴലിക്കാറ്റ്, അപ്രതീക്ഷിത മഴ തുടങ്ങിയ സാഹചര്യങ്ങളിൽ കൃഷിയെ പുനരുജ്ജീവിപ്പിക്കാൻ കർഷകരെ സഹായിക്കുന്നത് പ്രധാനമാണ് എന്ന് പളനിസാമി പറഞ്ഞു.കൂടാതെ എഴുതിത്തള്ളുന്ന തുക സർക്കാർ ഫണ്ടിൽ നിന്ന് നീക്കിവെക്കുമെന്നും ഉടനെയിത് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട് ജനസംഖ്യയിലെ 70 ശതമാനവും കാർഷികവൃത്തി ചെയ്ത് ജീവിക്കുന്നവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button