KeralaLatest NewsNews

സുധാകരന്‍ പിണറായിയെ അധിക്ഷേപിച്ചതു തന്നെ

വാക്കുകളില്‍ അധിക്ഷേപം ഉണ്ടെങ്കില്‍ അത് ചോദ്യം ചെയ്യാന്‍ സിപിഎമ്മിന് അര്‍ഹതയുണ്ടോ ? ചോദ്യം ഉന്നയിച്ച് ശോഭാ സുരേന്ദ്രന്‍

കൊച്ചി: സുധാകരന്റെ വാക്കുകളില്‍ അധിക്ഷേപം ഉണ്ടെങ്കില്‍ അത് ചോദ്യം ചെയ്യാന്‍ സിപിഎമ്മിന് അര്‍ഹതയുണ്ടോ ? ചോദ്യം ഉന്നയിച്ച് ശോഭാ സുരേന്ദ്രന്‍.
കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ മുഖ്യമന്ത്രി പിണറായിയെ കുറിച്ച് പറഞ്ഞ പരാമര്‍ശം വിവാദയതോടെ കോണ്‍ഗ്രസിന് അകത്ത് തന്നെ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ സുധാകരന്‍ ശക്തമായ ഭാഷയില്‍ നേതൃത്വത്തിനെതിരെ രംഗത്തുവരികയും തന്റെ ഭാഗം വിശദീകരിക്കുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ആദ്യം വിമര്‍ശിച്ച രമേശ് ചെന്നിത്തലയും ഷാനിമോള്‍ ഉസ്മാനുമടക്കം അഭിപ്രായം തിരുത്തി. സുധാകരന്റെ വാക്കുകളില്‍ അധിക്ഷേപം ഉണ്ടെന്നും പക്ഷേ, അത് ചോദ്യം ചെയ്യാന്‍ സിപിഎമ്മിന് അര്‍ഹതയുണ്ടോ എന്നും ചോദിക്കുകയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. അവരുടെ വാക്കുകള്‍ ഇങ്ങനെ…

Read Also : പരനാറി എന്നു വിളിക്കുന്ന പിണറായി വിജയന്‍ ആദരവിന് ഒട്ടും അര്‍ഹനല്ല, താന്‍ പറഞ്ഞ പരാമര്‍ശം ജാതീയമല്ല

കെ സുധാകരന്‍ നടത്തിയത് കടുത്ത ജാതി അധിക്ഷേപമാണ് എന്നു മനസ്സിലാക്കാന്‍ കാലടി സര്‍വ്വകലാശാലയിലെ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആകണമെന്നൊന്നുമില്ല. പക്ഷേ കെ സുധാകരനെ തിരുത്തിക്കാന്‍ സിപിഎമ്മിന് അര്‍ഹതയുണ്ടോ എന്നതാണ് ന്യായമായ ചോദ്യം. ആ അര്‍ഹത കേവലം പിണറായി വിജയന്റെ തന്നെ മാടമ്പി സ്വഭാവമുള്ള പ്രസ്താവനകള്‍ കൊണ്ട് നഷ്ടപ്പെട്ടതല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘടന മുതല്‍ അവര്‍ പുലര്‍ത്തുന്ന മനുഷ്യത്വരഹിതമായ വിവേചനം കൊണ്ടാണ് കെ സുധാകരനെ തിരുത്തുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ധാര്‍മികമായി അവകാശമില്ല എന്ന് ഞാന്‍ കരുതുന്നത്.

ഇ കെ നായനാരെ മുഖ്യമന്ത്രിയാക്കാന്‍ വിഎസ് അച്യുതാനന്ദനെയും കെ ആര്‍ ഗൗരിയമ്മയെയും മാറ്റിനിര്‍ത്തിയത് മുതല്‍ ഭരിച്ച സംസ്ഥാനങ്ങളിലെല്ലാം അധികാരസ്ഥാനങ്ങളില്‍ പിന്നാക്കക്കാരെ തഴഞ്ഞ പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ളത്.

ഈഴവനായ തനിക്ക് എങ്ങനെയാണ് ഈഴവനായ മുഖ്യമന്ത്രിയെ അപമാനിക്കാന്‍ കഴിയുക എന്നതാണ് സുധാകരന്റെ മറുവാദം. ഈഴവനായ മുഖ്യമന്ത്രി സംസ്ഥാനം ഭരിക്കുമ്പോള്‍ മൂന്നുനാല് നിറത്തിലുള്ള ഗോളം വരച്ച്, ഗുരുദേവന്റെ ചിത്രം ഒഴിവാക്കി, ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ലോഗോ ഉണ്ടാക്കിയ നാടാണ്. അതിനെതിരെ പ്രതിഷേധിക്കാന്‍ അന്നു സംഘപരിവാര്‍ സംഘടനകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും ഈ നാട് കണ്ടതാണ്. അപ്പോള്‍ ഈഴവര്‍ക്ക് ഈഴവരെ അധിക്ഷേപിക്കാന്‍ കഴിയും എന്നതാണ് സമീപകാല ചരിത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button