ഡൽഹിയിൽ കാർഷിക നിയമ ഭേദഗതിക്കെതിരെ കർഷകർ നടത്തിവരുന്ന അതിർത്തിയിലെ പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ടുള്ള ട്വീറ്റ് നീക്കം ചെയ്ത് പോപ് താരം. അൺനോണിഫൈഡ് എന്ന പേരിൽ ട്വിറ്റർ അക്കൗണ്ടുള്ള ന്യൂയോർക്കിലെ പ്രശസ്ത താരമാണ് ട്വീറ്റ് ഡിലീറ്റ് ചെയ്തത്. പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് ആണ് താരം നിമിഷനേരങ്ങൾക്കുള്ളിൽ പിൻവലിച്ചത്.
വിഷയത്തെ കുറിച്ച് ഒന്നും അറിയുമായിരുന്നില്ലെന്നു പിന്തുണ പ്രഖ്യാപിച്ചതിൽ ഖേദമുണ്ടെന്നും താരം വിശദീകരണം നൽകിയിട്ടുണ്ട്. പിന്നീട് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തതിന്റെ കാരണം വ്യക്തമാക്കിയത്. കാര്യങ്ങളെക്കുറിച്ച് വ്യക്തമായി അറിയാതെയായിരുന്നു തന്റെ പ്രതികരണമെന്ന് താരം പറഞ്ഞു.
ഇത്തരമൊരു കൂട്ടായ പ്രവർത്തനത്തിനായി ‘ടൂൾകിറ്റ്‘ പ്രചരിപ്പിച്ചിട്ടില്ലെന്നും സദുദ്ദേശത്തോടെയായിരുന്നു പോസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. എന്നാൽ ‘കാര്യങ്ങളെക്കുറിച്ച് ശരിയായി അറിയാതെയായിരുന്നു തന്റെ പ്രതികരണം. ഞാൻ ചെയ്തത് തെറ്റായിരുന്നുവെന്ന് മനസിലായി. അതിനാലാണ് ട്വീറ്റ് നിമിഷങ്ങൾക്കുള്ളിൽ ഡിലീറ്റ് ചെയ്തത്’, താരം കൂട്ടിച്ചേർത്തു. അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു താരം ട്വീറ്റ് ചെയ്തത്. #FarmserProtest എന്ന ഹാഷ് ടാഗോടെയായിരുന്നു ട്വീറ്റ്. ഈ നിലപാട് ആണ് സത്യാവസ്ഥ അറിഞ്ഞപ്പോൾ താരം തിരുത്തിയത്.
Post Your Comments