Latest NewsKeralaNews

രാജ്യം ഒറ്റക്കെട്ടെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; പി ടി ഉഷയ്ക്ക് കാക്കി നിക്കർ തപാലിൽ അയച്ച് യൂത്ത് കോൺഗ്രസ്

സച്ചിന്റെ നിലപാടിനൊപ്പം ചേർത്തുവായിക്കപ്പെട്ടതോടെ ഉഷയ്ക്കെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു

കർഷക സമരത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിനെ പിന്തുണച്ച് ട്വീറ്റ് ചെയ്ത കായികതാരം പി.ടി ഉഷയ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. കാക്കി നിക്കർ അയച്ചുകൊടുത്താണ് യൂത്ത് കോൺഗ്രസ് പ്രതിഷേധമറിയിച്ചത്. ‘ഇന്ത്യ – ജനാധിപത്യത്തിൻറെ ഉത്തമ മാതൃകയാണ്. ഞങ്ങളുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങൾക്കറിയാം, എന്തെന്നാൽ ലോകത്ത് നാനാത്വത്തിൽ ഏകത്വം പുലർത്തുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ’ എന്നായിരുന്നു ഉഷയുടെ ട്വീറ്റ്.

Also read : കുഞ്ഞിന് പലഹാരം വാങ്ങാൻ അഞ്ച് രൂപ ചോദിച്ചു ; മറുപടിയായി ഒന്നര വയസുള്ള മകളെ കൊലപ്പെടുത്തി അച്ഛൻ

സച്ചിന്റെ നിലപാടിനൊപ്പം ചേർത്തുവായിക്കപ്പെട്ടതോടെ ഉഷയ്ക്കെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. സെലിബ്രിറ്റികൾക്ക് കേന്ദ്രം അയച്ചുകൊടുത്ത അതേ സ്ക്രിപ്റ്റ് ആയിരുന്നു ട്വീറ്റിൽ എന്ന ആരോപണവുമുണ്ടായിരുന്നു. പിന്നാലെയാണ് കോൺഗ്രസിന്റെ പ്രതിഷേധമറിയിച്ച് യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവി നിക്കർ പോസ്റ്റൽ വഴി ഉഷയുടെ മേൽവിലാസത്തിലേക്ക് അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button