കരയുന്ന കുഞ്ഞിന് മധുരപലഹാരം വാങ്ങി നൽകാനായി ഭാര്യ അഞ്ച് രൂപ ചോദിച്ചതിന് ഒന്നര വയസ്സ് പ്രായമുള്ള മകളെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. മഹാരാഷ്ട്രയിലെ ഗോണ്ഡിയ ജില്ലയിലാണ് സംഭവം നടന്നത്.പ്രതിയായ 28 വയസുള്ള വിവേക് ഉയ്കെയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർച്ചയായി വാതിലിലിൽ തല ഇടിപ്പിച്ചാണ് ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്തിയത്.
Also read : കർഷകർക്ക് ആശ്വാസവുമായി തമിഴ്നാട് സർക്കാർ ; 12,110 കോടി രൂപ എഴുതിത്തള്ളാൻ തീരുമാനം
ഫെബ്രുവരി രണ്ടിനാണ് സംഭവം നടന്നത്. വൈകുന്നേരം ജോലി കഴിഞ്ഞ് തിരികെ എത്തിയ വിവേകിനോട്, കരയുന്ന കുഞ്ഞിനു നൽകാനുള്ള മധുര പലഹാരം വാങ്ങുന്നതിനായി ഭാര്യ വർഷ ഉയ്കെ അഞ്ച് രൂപ ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. പണം ചോദിച്ചപ്പോൾ കയ്യിൽ ചില്ലറ ഇല്ലെന്നായിരുന്നു വിവേകിന്റെ മറുപടി. വീണ്ടും പണം ചോദിച്ചപ്പോൾ ദേഷ്യം വന്ന വിവേക് കുഞ്ഞിനെ എടുത്ത് വാതിലിലും പടിക്കെട്ടുകളിലും അടിക്കുകയായിരുന്നു.
Also read : കാർഷിക നിയമങ്ങളിലെ പോരായ്മ ചൂണ്ടിക്കാണിക്കാൻ കർഷക പ്രസ്ഥാനങ്ങൾക്ക് സാധിച്ചില്ല : തോമർ
തടയാൻ ശ്രമിച്ച വർഷയെയും അടിച്ചു. വൈകാതെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീടാണ് വർഷ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത്. വിവേകിനെതിരെ കൊലക്കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2018 ലായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. മദ്യപിച്ച് ഉപദ്രവിക്കുന്നു എന്ന് ആരോപിച്ച് ഏറെ വൈകാതെ വർഷ തൻ്റെ വീട്ടിലേക്ക് തിരികെ പോയിരുന്നു. 2019ലാണ് പിന്നീട് അവർ തിരികെ വന്നത്.
Post Your Comments