തിരുവനന്തപുരം : കുറുമശേരിയിലെ ബേക്കറിയില്‍ ഹലാല്‍ വിഭവങ്ങള്‍ ലഭിക്കും എന്ന് സ്റ്റിക്കര്‍ പതിച്ചതിന് ബേക്കറി ഉടമയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആര്‍.വി.ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ബിജെപി-വിശ്വഹിന്ദുപരിഷത്ത്-ആര്‍എസ്എസ് സംഘടനകള്‍ പൊലീസിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രംഗത്ത് വന്നു.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബുവിനെ അറസ്റ്റു ചെയ്ത കേരള പോലീസിന്റെ നടപടി അങ്ങേയറ്റം ജനാധിപത്യ ധ്വംസനമാണെന്ന് ബിജെപിയിലെ മുതിര്‍ന്ന നേതാവ് പി.കെ.കൃഷ്ണദാസ് വ്യക്തമാക്കി. ഹലാല്‍ ഭക്ഷണത്തെ കുറിച്ച് പറയുമ്പോള്‍ മുഖ്യമന്ത്രിക്ക് ഹാലിളകുന്നതിന്റെ കാരണമെന്താണ് ?
തീവ്ര ഇസ്ലാമിക നിലപാടുകള്‍ സംരക്ഷിയ്ക്കാനാണ് ആഭ്യന്തര വകുപ്പ് ഹാലിളകിയതു പോലെ ഈ അറസ്റ്റ്. അഭിപ്രായ പ്രകടനത്തിനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നവരെന്ന് ഊറ്റം കൊള്ളുന്ന ഇടതു നേതാക്കള്‍ക്ക് മിണ്ടാട്ടമുണ്ടാകില്ല, ന്യൂനപക്ഷ പ്രീണനം സിപിഎം നടത്തുന്നതില്‍ വിരോധമില്ല അതിന് സംഘപരിവാര്‍ നേതാക്കളെ ജയിലിലടച്ച് കളയാമെന്ന് പിണറായി വിജയന്‍ വ്യാമോഹിക്കണ്ട..
Post Your Comments