ബ്രിഡ്ജ്ടൗണ്‍: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന് ആശ്വാസമായി വാക്‌സിന്‍ അയച്ചതിന് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ച് ബാര്‍ബഡോസ്. എന്നാൽ രോഗ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി വാക്‌സിന്‍ ആവശ്യപ്പെട്ട് ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ മോട്ട്‌ലി കഴിഞ്ഞമാസം മോദിക്ക് കത്തെഴുതിയിരുന്നു. അതിനു പിന്നാലെ ഇന്ത്യയില്‍ നിന്നു ഒരുലക്ഷം ഡോസുകള്‍ ബാര്‍ബഡോസിലേക്ക് അടിയന്തിരമായി കയറ്റി അയയ്ക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
Read Also: ഇതെന്ത് നിലപാട്.. ? സല്‍മാന്‍ ഖാന്റെ പ്രതികരണത്തിൽ അര്‍ഥമറിയാതെ അന്തംവിട്ട് ആരാധകര്‍
വാക്‌സിന്‍ ലഭിച്ചതിന് പിന്നാലെയാണ് മോട്ട്‌ലി ഇന്ത്യയ്ക്ക് നന്ദി അറിയിച്ചിരിക്കുന്നത്. കോവി ഷീല്‍ഡ് വാക്‌സിന്‍ നല്‍കിയതില്‍ എന്റെ സര്‍ക്കാരിനും ജനങ്ങള്‍ക്കുമുള്ള നന്ദി നിങ്ങളുടെ സര്‍ക്കാരിനോടും ഇന്ത്യയിലെ ജനങ്ങളോടും അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു മോട്ട്‌ലിയുടെ കത്തില്‍ പ്രതിപാദിച്ചിരുന്നത്.
Post Your Comments