തൃശൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. താത്കാലിക ജീവനക്കാരെ ജോലികളില്‍ സ്ഥിരപ്പെടുത്താന്‍ പിണറായി സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുകയാണെന്ന് പറഞ്ഞ സുരേന്ദ്രന്‍ പി എസ് സി എന്നാല്‍ പെണ്ണുമ്പിള്ള സര്‍വീസ് കമ്മീഷന്‍ ആയി മാറിയെന്ന് പരിഹസിക്കുകയും ചെയ്തു.
എന്നാൽ പിണറായി സര്‍ക്കാര്‍ പി എസ് സിയെ നോക്കുകുത്തിയാക്കുന്നു. ഇത് അപകടകരമാണ്. തൊഴിലില്ലാത്ത ചെറുപ്പക്കാരെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്. സി പി എമ്മിന്റെ യുവ നേതാക്കളുടെ ഭാര്യമാരെയെല്ലാം ജോലികളില്‍ സ്ഥിരപ്പെടുത്തുന്നു. നേതാക്കളുടെ ഭാര്യമാര്‍ക്ക് മാത്രം മതിയോ ജോലി. കാലടി സര്‍വ്വകലാശാലയില്‍ നടന്നത് ചട്ടലംലനമാണ്. രാജേഷിന് കുറച്ചെങ്കിലും മര്യാദ വേണ്ടേ. ജാതിയും മതവുമില്ലെന്ന് പറയും. എന്നാല്‍ ജോലിക്കാര്യത്തില്‍ ഇത് ബാധകമല്ല. സമരം ചെയ്ത് സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചത് സ്വന്തം ഭാര്യയുടെ കാര്യം നോക്കാനാണോ? സുരേന്ദ്രന്‍ ചോദിച്ചു. വഴിവിട്ട നിയമനത്തിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും നിയമനടപടിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Post Your Comments