കര്‍ഷക സമരത്തില്‍ പ്രതികരിച്ച ഗ്രേറ്റ തുന്‍ബര്‍ഗിന് കുരുക്ക് മുറുകുമ്പോൾ ഗ്രേറ്റയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന മലയാളിയായ യുവാവിനെതിരെ സൈബർ ആക്രമണമെന്ന് റിപ്പോർട്ട്. ഗ്രേറ്റയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന മലയാളി ആദർശ് പ്രതാപ് ആണ് തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. ഗ്രേറ്റയ്ക്ക് കർഷക സമരത്തെ കുറിച്ച് എല്ലാ വിവരങ്ങളും നൽകുന്നത് ആദർശ് ആണെന്ന് തെറ്റിദ്ധരിച്ചാണ് ഇത്തരക്കാർ തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്ന് ആദർശ് പറയുന്നു.
Also Read:മത്സരിക്കാന്‍ താത്പര്യമുളളവര്‍ സഭാ സ്ഥാനങ്ങള്‍ ഒഴിഞ്ഞ് പോകണം: ഓർത്തഡോക്സ് സഭ
അതേസമയം, ഗ്രേറ്റ ട്വീറ്റ് ചെയ്ത സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം തുടൺഗി. ഗ്രേറ്റ ട്വീറ്റില്‍ നല്‍കിയ ലിങ്ക് ഖാലിസ്ഥാന്‍ സംഘടനയുടേതാണെന്ന നിഗമനത്തിലാണ് പൊലീസ്. കര്‍ഷകസമരത്തിന് പിന്തുണയറിയിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന്റെ ട്വീറ്റിന്റെ ലിങ്ക് പരിശോധിച്ചപ്പോഴാണ് അത് കാനഡയിലെ ഖാലിസ്ഥാന്‍ സംഘടനയുടേതാണെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെയാണ് ഗ്രേറ്റ തുന്‍ബര്‍ഗിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ ഡല്‍ഹി പൊലീസ് തീരുമാനിച്ചത്.
ട്വീറ്റിനൊപ്പം ഗ്രേറ്റ പങ്കുവച്ച ടൂള്‍കിറ്റ് ഒരു കനേഡിയന്‍ സംഘടനയുടേതായിരുന്നു. ഇവര്‍ കര്‍ഷക നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുന്നതും സമരത്തിന് വേണ്ടി പണപ്പിരിവ് നടത്തുന്നതുമായ സംഘടനയായിരുന്നു. ഖാലിസ്ഥാന്‍ അനുകൂലികളാണ് പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന ഈ സംഘടനയുടെ നടത്തിപ്പുകാര്‍.
Post Your Comments