ന്യൂഡൽഹി : രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 88.83 രൂപയും ഡീസൽ 82.96 രൂപയുമായി ഉയർന്നു.
Read Also : ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് സൗകര്യമില്ല ; അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു
അനുദിനം ഉയരുന്ന ഇന്ധനവില സമസ്ത മേഖലയെയും പ്രതിസന്ധിയിലാക്കുന്നുവെന്നാണ് സൂചന. സ്വകാര്യ ബസ്, ഓട്ടോ, ടാക്സി മേഖലകള്‍ കോവിഡ് സാഹചര്യത്തില്‍ കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ദിവസവും ഇന്ധനവില കൂടുന്നത് ഇവരുടെ വരുമാനത്തെയാണ് ഏറെ ബാധിക്കുന്നത്.
Post Your Comments