ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാറിനോട് പുതിയ ആവശ്യം ഉന്നയിച്ച് കര്‍ഷകര്‍. സിംഗുവിലും തിക്രിയിലും ഉള്‍പ്പടെ തുടരുന്ന ഫോണ്‍, ഇന്റര്‍നെറ്റ് വിലക്കുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. റിഹാന, ഗ്രെറ്റ തന്‍ബെര്‍ഗ് തുടങ്ങിയ സെലിബ്രിറ്റികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ഉള്‍പ്പടെ വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര പിന്തുണയെ കുറിച്ചും കര്‍ഷകര്‍ വെള്ളിയാഴ്ച പ്രസ്താവന ഇറക്കി. വിയോജിപ്പിന്റെ ശബ്ദം അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും കര്‍ഷകര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Read Also : ഇടുക്കിയില്‍ വൈദ്യുതി ഉത്പാദനം താല്‍കാലികമായി നിര്‍ത്തിവെച്ചു; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
അതേസമയം, 2019 ഓഗസ്റ്റിനുശേഷം ഇതാദ്യമായി എല്ലാ ജമ്മു കശ്മീരികള്‍ക്കും
4 ജി മൊബൈല്‍ ഡാറ്റ , 4 ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം കഴിഞ്ഞ രണ്ട് വര്‍ഷമായി വിവിധയിടങ്ങളില്‍ തുടര്‍ന്ന് വരികയായിരുന്നു. ഇതാണ് ഇപ്പോള്‍ നീക്കിയത്. ജമ്മു കശ്മീരില്‍ 4 ജി മൊബൈല്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിസ് കന്‍സാല്‍ ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു.
Post Your Comments