KeralaLatest NewsNews

ഹാഗിയ സോഫിയ പരാമര്‍ശിച്ചത് തെറ്റിദ്ധാരണ പരത്തി; വിശദീകരണവുമായി ചാണ്ടി ഉമ്മന്‍

തുര്‍ക്കി ഭരണാധികാരി ചരിത്രസ്മാരകത്തെ വീണ്ടും മോസ്‌ക്കാക്കി മാറ്റിയത് ക്രൈസ്തവ സമൂഹത്തിന് അപരിഹാര്യമായ മുറിവാണ് ഉണ്ടാക്കിയത്

മലപ്പുറത്ത് എം.എസ്.എഫിന്‍റെ സമ്മേളനത്തിനിടെചാണ്ടി ഉമ്മൻ നടത്തിയ ഹാഗിയ സോഫിയ പരാമര്‍ശത്തിനെതിരെ കേരള കത്തോലിക് ബിഷപ് കൌണ്‍സില്‍ രം​ഗതെത്തി. തുര്‍ക്കിയിലെ ഹാഗിയ സോഫിയ കത്തീഡ്രല്‍ മോസ്ക് ആക്കിയ സംഭവത്തെ പരാമര്‍ശിച്ച്‌ നടത്തിയ പ്രസംഗം വിവാദമായി. ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദീകരണവുമായി ചാണ്ടി ഉമ്മൻ രംഗത്ത്.

ഹാഗിയ സോഫിയ പരാമര്‍ശിച്ചത് തെറ്റിദ്ധാരണ പരത്തി. ഒരു മതസമൂഹത്തെ അധിക്ഷേപിക്കാന്‍ മനപൂര്‍വ്വം ഉദ്ദേശിച്ചിട്ടില്ലെന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞു. തെറ്റിദ്ധാരണാജനകമായി ഈ സംഭവത്തെ വ്യാഖ്യാനിക്കാന്‍ ‌ആര്‍.എസ്.എസിന്‍റെയും സി.പി.എമ്മിന്‍റെയും ലോബി സമൂഹമാധ്യമങ്ങളില്‍ ശ്രമിക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു.

read also:ഇ.ഡി തലകുത്തി മറിഞ്ഞിട്ട് കഴിഞ്ഞില്ല, എന്നിട്ടല്ലേ കുഞ്ഞാപ്പയുടെ കുട്ടിക്കുരങ്ങന്‍മാരായ യൂത്ത്​ ലീഗ് നേതാക്കന്മാർക്ക്!

എന്നാൽ വലിയ തോതില്‍ മതപീഡനം ഏറ്റുവാങ്ങിയ ഒരു വലിയ വിഭാഗം ക്രൈസ്തവ ജനതയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതാണ് ഈ കത്തീഡ്രല്‍ എന്നും, തുര്‍ക്കി ഭരണാധികാരി ചരിത്രസ്മാരകത്തെ വീണ്ടും മോസ്‌ക്കാക്കി മാറ്റിയത് ക്രൈസ്തവ സമൂഹത്തിന് അപരിഹാര്യമായ മുറിവാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും പറഞ്ഞ കെ.സി.ബി.സി ഇത് അറിയാത്തവരാണോ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വമെന്നും വിമർശിച്ചു

shortlink

Post Your Comments


Back to top button